September 19, 2024
NCT
KeralaNewsThrissur News

കോൺഗ്രസ് പോരാടുന്നത് രാജ്യത്തെ സംരക്ഷിക്കാൻ-ടി എൻ പ്രതാപൻ എംപി.

തൃപ്രയാർ : രാജ്യത്തെ ഭിന്നിപ്പിക്കാനും വേർതിരിക്കാനും സംഘപരിവാർ ശക്തികൾ നടത്തുന്ന സംഘടിത ശ്രമങ്ങളിൽ നിന്നും രാജ്യത്തെ സംരക്ഷിക്കാനാണ് കോൺഗ്രസ് പോരാടുന്നതെന്ന് ടി എൻ പ്രതാപൻ എംപി പറഞ്ഞു.

മതം അടിസ്ഥാനമാക്കി പൗരന്റെ സ്വാതന്ത്ര്യവും വിശ്വാസവും അവകാശവും നിർണ്ണയിക്കപ്പെടുമ്പോൾ മതനിരപേക്ഷതക്കായി നിലകൊള്ളുന്നവർ കോൺഗ്രസിനോടൊപ്പം നിൽക്കണമെന്ന് ടി എൻ പ്രതാപൻ കൂട്ടിച്ചേർത്തു.ഐക്യ ജനാതിപത്യ മുന്നണി നാട്ടിക നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ടി എൻ പ്രതാപൻ എം പി.

യു ഡി എഫ് നാട്ടിക തെരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ കെ എ ഹാറൂൺ റഷീദ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ്‌ ജോസ് വള്ളൂർ മുഖ്യാഥിതി ആയിരിന്നു. കെപിസിസി സെക്രട്ടറി സുനിൽ അന്തിക്കാട്,കെ കെ കൊച്ചു മുഹമ്മദ്‌,സി ഒ ജേക്കബ്,അനിൽ പുളിക്കൽ, നൗഷാദ് ആറ്റുപറമ്പത്ത് ,കെ ദിലീപ് കുമാർ, വി ആർ വിജയൻ,പി ഐ ഷൗക്കത്തലി,സുനിൽ ലാലൂർ,ബിജു കുണ്ടുകുളം,കെ എ ഷൗക്കത്തലി, വികാസ് ചക്രപാണി,പി വിനു, പി എം സിദ്ദിഖ് എനിവർ സംസാരിച്ചു

Related posts

ഊരകം വെറ്റിലമൂലയില്‍ പൂട്ടികിടന്ന വീട് കൂത്തിതുറന്ന് മോഷണം സ്വര്‍ണ്ണാഭരണങ്ങളും പണവും നഷ്ടപ്പെട്ടു.

murali

ഓടിക്കൊണ്ടിരുന്ന ഒമ്‌നി വാൻ കത്തി നശിച്ചു.

murali

ദുബായിൽ ഒന്നരയാഴ്ച മുമ്പ് മരിച്ച ഗുരുവായൂർ സ്വദേശിയുടെ മൃതദേഹം ഇന്ന് കൊണ്ടുവരും.

murali
error: Content is protected !!