NCT
KeralaNewsThrissur News

ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന വയോധികയുടെ രണ്ടര പവനോളം തൂക്കംവരുന്ന സ്വര്‍ണ്ണമാല കവര്‍ന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ചാലക്കുടി : ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന വയോധികയുടെ രണ്ടര പവനോളം തൂക്കംവരുന്ന സ്വര്‍ണ്ണമാല കവര്‍ന്നയാളെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു. മേലൂര്‍ കൂവ്വക്കാട്ടുകുന്ന് സ്വദേശി കൈതാരന്‍ വീട്ടില്‍ ജോഷി(41)ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 20ന് മേലൂര്‍ കാലടി ശിവക്ഷേത്രത്തിന് സമീപത്തുവച്ചായിരുന്നു സംഭവം.

പുലര്‍ച്ചെ ബൈക്കില്‍ വേഷം മാറി സഞ്ചരിച്ച് വിവിധ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് ഒറ്റയ്ക്ക് പോകുന്ന വയോധികരെ കണ്ടെത്തി മാല കവരുന്നതാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറയുന്നു.  സംഭവ ദിവസം കാലടി ശിവക്ഷേത്രത്തിനടുത്ത് ഒറ്റയ്ക്ക് പോവുകയായിരുന്ന വയോധികയെ കണ്ടതോടെ ബൈക്ക് കുറച്ചകലെ മാറ്റി നിര്‍ത്തി ഓടിച്ചെന്ന് മാല പൊട്ടിച്ച് ബൈക്കില്‍ കടന്നുകളയുകയായിരുന്നു.

ചാലക്കുടി ഡിവൈഎസ്പി ആര്‍ അശോകന്‍, കൊരട്ടി എസ്എച്ച്ഒ എന്‍ എ അനൂപ് എന്നിവരുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കൊടകരയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ മാല പണയം വയ്ക്കുകയും പിറ്റേദിവസം അതെടുത്ത് മറ്റൊരു ജ്വല്ലറിയില്‍ വില്പന നടത്തിയതായും പ്രതി പൊലീസിനോട് സമ്മതിച്ചു.

Related posts

ലോക്സഭാ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച.

murali

കാഞ്ഞാണി പെരുമ്പുഴയിൽ വയോധികൻ്റെ മൃതദേഹം കണ്ടെത്തി.

murali

പ്രായപൂര്‍ത്തിയാവാത്ത പെൺകുട്ടിക്കെതിരെ ലൈംഗീകാതിക്രമം; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

murali
error: Content is protected !!