September 19, 2024
NCT
KeralaNewsThrissur News

മൂന്നുപീടികയിൽ തെരുവ് നായ ആക്രമണം; നിരവധി പേർക്ക് കടിയേറ്റു.

കയ്‌പമംഗലം മൂന്നുപീടിക സെൻ്ററിൽ തെരുവ് നായ ആക്രമണം, നിരവധി പേർക്ക് കടിയേറ്റു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. തെക്ക് ഭാഗത്ത് നിന്നും ബസ് സ്‌റ്റോപ്പ് ഭാഗത്തേക്ക് വന്ന നായ കണ്ണിൽ കണ്ടവരെയെല്ലാം ആക്രമിക്കുകയായിരുന്നു. ആറ് പേർക്ക് കടിയേറ്റതായാണ് വിവരം.

സെൻ്ററിൽ വിവിധ ആവശ്യങ്ങൾക്ക് വന്നവർക്കാണ് കടിയേറ്റത്. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. നായയെ നാട്ടുകാർ പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല. നായ വഴിയമ്പലം ഭാഗത്തേക്ക് നീങ്ങിയതായാണ് വിവരം.

Related posts

നഗരസഭ ഓഫീസിൽ കൗൺസിലർമാർ കുത്തിയിരിപ്പ് സമരം നടത്തി.

murali

ആക്രി പെറുക്കാൻ വന്ന വയോധികനെ ഉലക്ക കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു.

murali

ച​ല​ച്ചി​ത്ര രം​ഗ​ത്തെ ജീ​ർ​ണ​തക​ൾ​ക്കെ​തി​രെ സാം​സ്കാ​രി​ക നാ​യ​ക​ർ പ്ര​തി​ക​രി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടെ​ന്ന് ബാ​ല​ച​ന്ദ്ര​ൻ വ​ട​ക്കേ​ട​ത്ത്.

murali
error: Content is protected !!