September 19, 2024
NCT
KeralaNewsThrissur News

രാഷ്ട്രീയം പറഞ്ഞതിന് സോഡക്കുപ്പികൊണ്ടുള്ള അടിയേറ്റ് കടയുടമയുടെ തലയ്ക്ക് പരിക്കേറ്റു.

ചേർപ്പ് : രാഷ്ട്രീയം പറഞ്ഞതിന് നിറഞ്ഞ സോഡക്കുപ്പികൊണ്ടുള്ള അടിയേറ്റ് കടയുടമയുടെ തലയ്ക്ക് പരിക്കേറ്റു. കരുവന്നൂർ രാജ കമ്പനിക്ക്‌ സമീപം ശ്രീകൃഷ്ണ എന്ന തുണിക്കട നടത്തുന്ന എട്ടുമന തൈക്കൂട്ടത്തിൽ കൃഷ്ണദാസി(68)നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലാക്കി.

അടിച്ചയുടനെ സോഡാ ഗ്യാസ് നിറഞ്ഞ കുപ്പി പൊട്ടിത്തെറിച്ചതിനാൽ ആഴത്തിൽ മുറിവേറ്റതായി പറയുന്നു. തലയ്ക്കു മൂന്നു തുന്നലിട്ടു. വ്യാഴാഴ്ച ഉച്ചയ്ക്ക് കടയുടെ ഉള്ളിൽ കയറിയാണ് പ്രദേശവാസിയായ യുവാവ് അക്രമം നടത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് അന്വേഷണം തുടങ്ങിയതായി ചേർപ്പ് എസ്.ഐ. പറഞ്ഞു.

Related posts

ജനറല്‍ ആശുപത്രിയില്‍ രോഗിയായ പിതാവിന് കൂട്ടിരിക്കാന്‍ വന്ന യുവതിയെ കഴുത്തറത്തും, കുത്തിയും കൊലപ്പെടുത്തി.

murali

കരുവന്നൂർ പുഴയിൽ വീണ്ടും ആത്മഹത്യ ശ്രമം: പാലത്തിൽ നിന്ന് യുവാവ് പുഴയിലേക്ക് ചാടി.

murali

ആറാട്ടുപുഴ പൂരം : ശാസ്താവിന്റെ എഴുന്നെള്ളിപ്പുകള്‍ക്കാവശ്യമായ ചമയങ്ങള്‍ ഒരുങ്ങി, സമര്‍പ്പണം 16ന്.

murali
error: Content is protected !!