പത്തനംതിട്ട : രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ കാര്‍ നിയന്ത്രണം വിട്ട് പോകുന്നത് കണ്ടുവെന്നാണ് അടൂര്‍ മാരൂര്‍ സ്വദേശി ശങ്കര്‍ വെളിപ്പെടുത്തി. ആത്മഹത്യയെന്ന് സൂചന. കാറിന്റെ ഒരു വശത്ത് ഡോറിന് പുറത്തേക്ക് കാലുകള്‍ നീണ്ട് കിടക്കുന്നത് കണ്ടുവെന്നും കാറിനുള്ളില്‍ മര്‍ദ്ദനം നടന്നോയെന്ന് സംശയമുണ്ടെന്നും ശങ്കര്‍ പറഞ്ഞു.
അതേസമയം കാര്‍ അമിതവേഗതയിലായിരുന്നുവെന്നാണ് ലോറി ഡ്രൈവര്‍ ഹരിയാന സ്വദേശിയായ റംസാന് പറഞ്ഞത്. കോട്ടയത്ത് ലോഡ് ഇറക്കിയ ശേഷം ഹരിയാണയ്ക്ക് പോകാന്‍ ശിവകാശിയ്ക്ക് പുറപ്പെട്ടതായിരുന്നു ലോറി. പത്തനാപുരം ഭാഗത്തുനിന്ന് തെറ്റായ ദിശയില്‍ വന്ന കാര്‍ ലോറിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നുവെന്നും ലോറി ഡ്രൈവര്‍ പോലീസിന് മൊഴി കൊടുത്തിട്ടുണ്ട്.