NCT
KeralaNewsThrissur News

അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയെ തൃശൂർ ജില്ലയിൽ നിന്ന് നാടുകടത്തി.

അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും, നിരവധി ക്രിമിനൽ കേസിലെ പ്രതിയുമായ പെരിങ്ങോട്ടുകര കിഴക്കുമുറി അറക്കപ്പറമ്പിൽ വീട്ടിൽ ചന്ദ്രൻ മകൻ വിനയനെ Kerala Anti-Social Activities (Prevention) Act, 2007 നിയമപ്രകാരം തൃശൂർ ജില്ലയിൽ നിന്ന് നാടുകടത്തി.

അടുത്ത ഒരു വർഷക്കാലത്തേക്ക് തൃശൂർ ജില്ലയിലേക്ക് കടക്കുന്നതിന് വിലക്കുണ്ട്. തൃശൂർ ജില്ലയിലെ വിവധ പോലീസ് സ്റ്റേഷനുകളിലായി പതിമൂന്നോളം കേസുകളിലെ പ്രതിയാണ്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശർമ ഐ പി എസ് ൻെറ നിർദേശപ്രകാരം അന്തിക്കാട് പോലീസ് ഇൻസ്പെക്ടർ വിനീഷ് വി.എസ് റിപ്പോർട്ട് നൽകിയത് പ്രകാരം തൃശൂർ റേഞ്ച് ഡെപ്യുട്ടി  ഇൻസ്‌പെക്ടർ ജനറൽ അജിതാ ബീഗം ഐ പി എസ് ആണ് വിനയനെ നാടുകടത്താൻ ഉത്തരവിട്ടത്

Related posts

 കുന്നംകുളം ചിറ്റഞ്ഞൂരില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയത്: കുഴിമിന്നിയോട് സാദൃശ്യമുള്ള വെടിക്കെട്ട് ഇനം.

murali

ഉത്സവത്തിനിടെ കത്തിക്കുത്ത്: ഒരാൾ മരിച്ചു.

murali

ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ കുടിവെള്ളക്ഷാമം; പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധം.

murali
error: Content is protected !!