September 19, 2024
NCT
KeralaNewsThrissur News

വ്രതമാസത്തിൻ്റെ വിശുദ്ധിയിൽ സക്കാത്തും റംസാൻ കിറ്റും സമ്മാനിച്ച് സ്നേഹത്തണലിൻ്റെ ജീവകാരുണ്യ സംരംഭം.

വലപ്പാട് : ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തീരദേശത്ത് ശ്രദ്ധേയമായ സ്നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റാണ് ജീവിത പ്രയാസമനുഭവിക്കുന്ന നൂറുകണക്കിനാളുകൾക്ക് റംസാൻ കിറ്റും, സക്കാത്തും നല്കി മാതൃകയായത്. വിവിധ മതസ്തരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ സദസ്സ് തീരദേശ ജനങ്ങൾക്കിടയിൽ മതസാഹോദര്യത്തിൻ്റെയും പരസ്പര ബഹുമാനത്തിൻ്റെയും വിശ്വാസം ഊട്ടിയുറപ്പിക്കുന്നതായി മാറി.

വലപ്പാട് പുത്തൻ പള്ളി മഹല്ല് ഖത്തീബ് അബ്ദുസമദ് ഫൈസി, വലപ്പാട് സെൻ്റ് സെബാസ്റ്റ്യൻ പള്ളി വികാരി റവ : ഫാദർ ജെൻസ് തട്ടിൽ, കോതകുളം വെന്നിക്കൽ ശിവക്ഷേത്രം മേൽശാന്തി  തരണനെല്ലൂർ സന്ദീപ് നമ്പൂതിരി എന്നിവർ മുഖ്യാത്ഥികളായി,

ട്രസ്റ്റ് പ്രസിഡൻ്റ് അബ്ദുൾ ഗഫൂർ വി.സി അദ്ധ്യക്ഷനായി, ജനറൽ സെക്രട്ടറി എം.എ സലിം, രക്ഷാധികാരി കെ.സി അശോകൻ, ട്രഷറർ ഹഫ്സത്ത് പി.സി, ടി.വി ശ്രീജിത്ത് രാജൻ പട്ടാട്ട്, ഷൺമുഖരാജ് മാസ്റ്റർ, ബാബു കുന്നുങ്ങൽ, എ.എൻ. ജി ജെയ്ക്കോ മാസ്റ്റർ, പ്രേംലാൽ പി.ആർ. നസീർ പി.എം തുടങ്ങിയവർ സംസാരിച്ചു.

Related posts

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച യുവാവിന് 18 വർഷം തടവ്.

murali

മിന്നൽപരിശോധനയിൽ അനധികൃത മത്സ്യബന്ധനം നടത്തി ചെറുമത്സ്യങ്ങളെ പിടിച്ച ബോട്ട് ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു.

murali

ചേറ്റുവയിൽ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു.

murali
error: Content is protected !!