September 19, 2024
NCT
KeralaNewsThrissur News

മാർച്ച് 31 കെ.സി. വേലായുധന്റെ 31-ാം ചരമ വാർഷിക ദിനം ആചരിച്ചു.

വലപ്പാട് : ഇന്ത്യൻ റിപ്പപ്പിക്കിലെ ആദ്യ രക്തസാക്ഷി സഖാവ്. സർദാർ ഗോപാലകൃഷ്ണൻ 1950 ജനുവരി 26 ന് നയിച്ച പൗരസ്വാതന്ത്രത്തിനും, പോലിസ് നരനായട്ടിനും എതിരെ മതിലകം പോലീസ് സ്റ്റേഷൻ മാർച്ചിൽ പങ്കെടുത്ത് മൃഗീയ പോലീസ് മർദ്ദനത്തിന് ഇരയായ സഖാവ്. കെ.സി.വേലായുധന്റെ 31-ാം വാർഷിക ചർമദിനം സി പി ഐ വലപ്പാട് ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സഖാവിന്റെ വസതിയിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവുമായി ആചരിച്ചു.

അനുസ്മരണ യോഗത്തിൽ സി പി ഐ വലപ്പാട് ലോക്കൽ കമ്മറ്റി സെക്രട്ടറി ഏ. ജി. സുഭാഷ് സ്വാഗതം പറഞ്ഞു. സി പി ഐ വലപ്പാട് ലോക്കൽ കമ്മറ്റി അസി.സെക്രട്ടറി രാജൻ പട്ടാട്ട് അദ്ധ്യക്ഷത വഹിച്ചു. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം കെ.പി. സന്ദീപ് അനുസ്മരണ യോഗം ഉൽഘാടനം ചെയ്തു. വി.സി. കിഷോർ, പി.കെ.ശശീധരൻ, ഇ.ആർ. ജോഷി, കെ.സി.വേലായുധന്റെ മകൻ കെ.വി. ഹിരൺ , വി.കെ.ജയപ്രകാശൻ, കെ.സി. ഇന്ദുലാൽ എന്നിവർ . സംസാരിച്ചു.

സി പി ഐ ലോക്കൽ കമ്മറ്റി മെമ്പർമാരായ സുചിന്ദ് പുല്ലാട്ട്, കണ്ണൻ വലപ്പാട്, മുബിഷ് പനക്കൽ, വിനു പട്ടാലി, സീന കണ്ണൻ, വസന്ത ദേവലാൽ കൂടാതെ കെ.സി.വേലായുധന്റെ മൂത്ത മകൻ രവീന്ദ്രൻ, ശാർക്കര സുനിൽ , ടി.എം.സി. ശിവരാമൻ, ടി.എസ്. ചന്ദ്രൻ, വി.സി.ശിവദാസ്, കെ.വി. സുനിൽ , ടി.എം.സി. രാജൻ, യു.വി.രാധാകൃഷ്ണൻ , നിഷ സുനിൽ, സുഗന്ധി ഉല്ലാസ്, ലളിതഭായി , എം.ടി  ബാബുരാജ്, ഗംഗാധരൻ തുടങ്ങി ഒട്ടനവധി പേർ അനുസ്മരണ യോഗത്തിലും പുഷ്പാർച്ചനയിലും പങ്കെടുത്തു.

Related posts

കാട്ടൂര്‍ സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി.

murali

ചലച്ചിത്ര സംവിധായകൻ വേണു ഗോപൻ അന്തരിച്ചു.

murali

കമല നിര്യാതയായി.

murali
error: Content is protected !!