September 20, 2024
NCT
KeralaNewsThrissur News

പാപ്പാനെ തോട്ടി കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ.

കുന്നംകുളം : കേച്ചേരി പറപ്പൂക്കാവിൽ പാപ്പാനെ തോട്ടി കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. തിരുവല്ല കവിയൂർ സ്വദേശി തുമ്പുങ്കൽ മലയിൽ അയ്യപ്പദാസ് ആണ് കസ്റ്റഡിയിലായത്. മച്ചാട് ജയറാം എന്ന ആനയുടെ പാപ്പാനാണ് ഇയാൾ. ചിറക്കാട് അയ്യപ്പൻ എന്ന ആനയുടെ പാപ്പാൻ കോട്ടയം സ്വദേശി 34 വയസ്സുള്ള ബിജിക്കാണ് പരുക്കേറ്റത്.

കേച്ചേരി പറപ്പൂക്കാവ് പൂരം കഴിഞ്ഞ് മടങ്ങുകയായിരുന്ന പാപ്പാന്മാർ തമ്മിൽ വാക്കു തർക്കം ഉണ്ടാവുകയും, മച്ചാട് ജയറാം എന്ന ആനയുടെ പാപ്പാന്മാർ ചേർന്ന്  ബിജിയെ  മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ ബിജി ചികിത്സയിലാണ്.

Related posts

ഒൻപതു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടു.

murali

വീട്ടിൽ അനധികൃതമായി വാറ്റു ചാരായ നിർമ്മാണം: അച്ഛനെയും, മകനെയും ഗുരുവായൂർ പോലീസ് പിടികൂടി.

murali

കാഞ്ഞാണി പെരുമ്പുഴ പാടത്തെ മണലൂര്‍ താഴം പടവിലൂടെ വെള്ളം ഒഴുക്കി വിടുന്നതിനെ ചൊല്ലി തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു.

murali
error: Content is protected !!