September 19, 2024
NCT
KeralaNewsThrissur News

എംഡിഎംഎ യുമായി തൃശ്ശൂർ സ്വദേശികൾ അറസ്റ്റിൽ.

കൊച്ചി : എം.ഡി.എം.എയുമായി യുവാവിനെയും യുവതിയെയും കൊച്ചി സിറ്റി പൊലീസ് പിടികൂടി. തൃശൂർ മുകുന്ദപുരം അരിപ്പാലം വെളിപ്പറമ്പ് വീട്ടിൽ ആൻറണി നെൽവിൻ (28), ഇരിങ്ങാലക്കുട ഇടതിരിത്തി മാങ്കാട്ടിൽ വീട്ടിൽ എം.യു. അമീഷ (23) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽനിന്ന് വിൽപനക്ക് സൂക്ഷിച്ച 0.74 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.

കുന്നുംപുറം അമൃത ഹോസ്പിറ്റൽ റോഡിലുള്ള ലോഡ്ജ് മുറിയിൽ താമസിക്കുകയായിരുന്നു ഇവർ. ഇരുവരും ചേർന്ന് മയക്കുമരുന്ന് കച്ചവടം നടത്തുന്നുവെന്ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി ഡാൻസാഫ് ടീമും ചേരാനല്ലൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്.

Related posts

പോക്സോ കേസിൽ 57കാരന് 10 വർഷം കഠിന തടവ്.

murali

മതിലകത്ത് എംഡിഎംഎയുമായി പടിയൂർ സ്വദേശി പിടിയിൽ.

murali

പഴുവിൽ അറബിക് ജോതിഷത്തിന്റെ മറവിൽ പീഡനം; പ്രതിയെ റിമാൻഡ് ചെയ്തു.

murali
error: Content is protected !!