September 19, 2024
NCT
KeralaNewsThrissur News

ജനറല്‍ ആശുപത്രിയില്‍ രോഗിയായ പിതാവിന് കൂട്ടിരിക്കാന്‍ വന്ന യുവതിയെ കഴുത്തറത്തും, കുത്തിയും കൊലപ്പെടുത്തി.

മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ രോഗിയായ പിതാവിന് കൂട്ടിരിക്കാന്‍ വന്ന യുവതിയെ കഴുത്തറത്തും, കുത്തിയും കൊലപ്പെടുത്തി. മൂവാറ്റുപുഴ നിരപ്പില്‍ വാടകയ്ക്ക് താമസിക്കുന്ന വെസ്റ്റ് പുന്നമറ്റം കോട്ടക്കുടിത്താഴത്ത് വീട്ടില്‍ സിംന ഷക്കീര്‍ (37) ആണ് കൊല്ലപ്പെട്ടത്.

ഈസ്റ്റര്‍ ഞായറില്‍ വൈകീട്ട് മൂന്നുമണിയോടെ മാതൃ-ശിശു പരിപാലന ബ്ലോക്കിലാണ് സംഭവം. യുവതിയുടെ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.  മൂവാറ്റുപുഴ വെസ്റ്റ് പുന്നമറ്റം കക്കടാശ്ശേരി തോപ്പില്‍ ഷാഹുല്‍ അലി (33) യാണ് പോലീസ് കസ്റ്റഡിയിലുള്ളത്. സംഭവം നടക്കുമ്പോള്‍ യുവതിയുടെ രണ്ട് മക്കളും ആശുപത്രി പരിസരത്തുണ്ടായിരുന്നു.

വയറുവേദനയെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന പിതാവ് ഹസനെ കാണാനും കൂട്ടിരിക്കാനും മക്കള്‍ക്കൊപ്പം എത്തിയതായിരുന്നു സിംന. മാതൃ-ശിശുപരിപാലന ബ്ലോക്കിനു മുന്നിലെ ചില്ല് വാതില്‍ തുറന്നെത്തുന്ന സ്ഥലത്താണ് അക്രമം നടന്നത്.

Related posts

കണിവെള്ളരിയും മുരളീധരൻ്റേയും ലീഡർ കരുണാകരൻ്റെയും ഛായാചിത്രവുമായി യൂത്ത് കോൺഗ്രസിൻ്റെ സ്വീകരണം.

murali

പന്ത്രണ്ടുകാരിയോട് ലൈംഗികാതിക്രമം; 70- കാരന് ജീവിതാവസാനം വരെയുള്ള ജീവപര്യന്തം കഠിനതടവിനും, 64 വർഷം കഠിനതടവിനും ശിക്ഷിച്ചു.

murali

ബിമൽ ദത്ത് നിര്യാതനായി.

murali
error: Content is protected !!