September 19, 2024
NCT
KeralaNewsThrissur News

അതിരപ്പിള്ളിയിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു.

അതിരപ്പിള്ളി : പിള്ളപ്പാറയിൽ കാട്ടാന കൃഷി നശിപ്പിച്ചു. ചെറിയ ചാണാശ്ശേരി രാധാകൃഷ്ണൻ എന്നയാളുടെ കൃഷിയിടത്തിലാണ് കഴിഞ്ഞ രാത്രി കാട്ടാനകയറി കൃഷി നാശമുണ്ടാക്കിയത്. ഒന്നര ഏക്കർ കൃഷിയിടത്തിന് ചുറ്റും രണ്ട് നിരയായി ഇലക്ട്രിക് ഫാൻസിനും കൃഷിയിടത്തിന് ചുറ്റും വെളിച്ചവും ഇട്ടിരുന്നു. ഇവയെല്ലാം മറികടന്നാണ് ആന കൃഷി നശിപ്പിച്ചത്. 20 ലേറെ കായ്ച്ച് തുടങ്ങിയ തെങ്ങുകളും, വാഴയും, പഴവർഗ്ഗ വൃക്ഷങ്ങളുമാണ് നശിപ്പിച്ചത്.

Related posts

ഇറാൻ പിടിച്ചെടുത്ത കപ്പലിൽ തൃശൂർ വെളുത്തൂർ സ്വദേശിനിയും.

murali

ബിസിനസ് സ്ഥാപനത്തിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.

murali

പെരിഞ്ഞനത്ത് എംഡിഎംഎ യുമായി യുവാവ് പിടിയിൽ.

murali
error: Content is protected !!