September 19, 2024
NCT
NewsKeralaThrissur News

ഫ്ളോട്ടിങ് ബ്രിഡ്‌ജ്, ബോട്ടിങ് പ്രവർത്തനം നിർത്തി.

തൃശ്ശൂർ : കടൽക്ഷോഭത്തിന്റെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശത്തിന്റെയും പശ്ചാത്തലത്തിൽ ചാവക്കാട് ബീച്ചിൽ ഫ്ളോട്ടിങ് ബ്രിഡ്‌ജ്, ബോട്ടിങ് തുടങ്ങിയ സാഹസിക ടൂറിസം പ്രവർത്തനങ്ങൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചതായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി അറിയിച്ചു.

ചാവക്കാട് ബീച്ചിൽ ഇന്നലെ രാത്രി ഒൻപതുമണിയോടെ തന്നെ ശക്തമായ വേലിയേറ്റം അനുഭവപ്പെട്ടു. കരയിലേക്ക് ശക്തമായി തിരയടിച്ചു കയറുകയും ചെയ്തു. ഇന്നലെ വൈകുന്നേരം 5. 30 നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

Related posts

മാതൃഭൂമിയുടെ മുതിർന്ന ലേഖകൻ ജനു ഗുരുവായൂർ അന്തരിച്ചു.

murali

ബം​ഗാളിലെ സിലിഗുഡിയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം.; 15 പേര്‍ മരിച്ചതായി റിപ്പോർട്ട്.

murali

പെരിഞ്ഞനത്ത് പെയിന്റിങ്ങ് തൊഴിലാളി ഷോക്കേറ്റ് മരിച്ചു.

murali
error: Content is protected !!