September 19, 2024
NCT
KeralaNewsThrissur News

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർ​ഗീസിന് ഇഡി നോട്ടീസ് അയച്ചു.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർ​ഗീസിന് ഇഡി നോട്ടീസ് അയച്ചു. ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം. കൊച്ചിയിലെ ഇഡി ഓഫീസിൽ രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. അതേസമയം സമൻസ് ലഭിച്ചിട്ടില്ലെന്നാണ് എംഎം വർ​ഗീസ് പറയുന്നത്.

കരുവന്നൂർ കേസിൽ നേരത്തെ മൂന്നു തവണ എംഎം വർ​ഗീസിനെ ഇഡി ചോദ്യം ചെയ്തിരുന്നു. പാർട്ടിയുടെ അറിവോടുകൂടിയാണ് ബിനാമി അക്കൗണ്ടുകൾ ബാങ്കിൽ ഉണ്ടായിരുന്നതെന്നും അതിനായി ചില നേതാക്കൾ ഇടപെടൽ നടത്തിയെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ. എങ്ങനെയാണ് അക്കൗണ്ടുകൾ ബാങ്കിലെത്തിയതെന്ന് ഈ ഫണ്ടുകൾ വഴി ഏതെങ്കിലും തരത്തിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നതുൾപ്പെടെ പരിശോധിച്ചുവരികയാണ്.

Related posts

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വാടാനപ്പള്ളി മേഖല ഐഡി കാർഡ് വിതരണവും ജില്ലാ നേതാക്കൾക്ക് സ്വീകരണവും നൽകി.

murali

കത്രീന അന്തരിച്ചു.

murali

തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോൾ ആളു കുറഞ്ഞതിൽ ബിജെപി പ്രവർത്തകരോട് ക്ഷുഭിതനായി സുരേഷ് ഗോപി.

murali
error: Content is protected !!