September 20, 2024
NCT
KeralaNewsThrissur News

ദേശീയപാത വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാസങ്ങളായി കുടിവെള്ളം കിട്ടാതെ ദുരിതത്തിലായി ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്ത് തീരദേശവാസികൾ.

ദേശീയപാത വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാസങ്ങളായി കുടിവെള്ളം കിട്ടാതെ ദുരിതത്തിലായി ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്ത് തീരദേശവാസികൾ. ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്തിലെ ഏത്തായി പടിഞ്ഞാറ് സരസ്വതി വിദ്യാനികേതൻ പരിസരം, ചേറ്റുവ പടന്ന തീരദേശമേഘല ഉൾപ്പെടെയുള്ള പരിസര പ്രദേശങ്ങളിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം തടസ്സപ്പെട്ടിട്ട് മാസങ്ങൾപിന്നിട്ടു.

ദേശീയ പാത നിർമ്മാണം നടക്കുന്ന ഏങ്ങണ്ടിയൂർ പഞ്ചായത്ത് പരിധിയിൽ പല സ്ഥലങ്ങളിലും വാട്ടർഅതോറിറ്റിയുടെ കുടിവെള്ള പൈപ്പുകൾ തകർന്ന നിലയിലാണ്. ഇത് മൂലം ഏങ്ങണ്ടിയൂരിലെ പലപ്രദേശങ്ങളിലും അതി രൂക്ഷമായ കുടിവെള്ളക്ഷാമം ആണ് നേരിടുന്നത്, ദേശീയ പാത കരാർ കമ്പനിയുടെ അനാസ്ഥയാണ് ഏങ്ങണ്ടിയൂരിലെ കുടിവെള്ളം തടസ്സപ്പെടുന്നത് എന്ന് സാമൂഹ്യ പ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ കുറ്റപ്പെടുത്തി. യാതൊരുവിധ ദാക്ഷണ്യവുംകൂടാതെയാണ് ആയിരക്കണക്കിന് കുടുബങ്ങൾക്ക് കുടിക്കാനുള്ള ശുദ്ധജലം സപ്ലേ ചെയ്യുന്ന വാട്ടർഅതോറിറ്റിയുടെ കുടിവെള്ള പൈപ്പുകൾ മാന്തി പുറത്തിടുന്നത്.

നിരന്തരം ദേശീയ പാത വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ഏങ്ങണ്ടിയൂരിലെ കുടിവെള്ളം തടസ്സപ്പെടുന്നത് ചൂണ്ടിക്കാണിച്ച് ലത്തീഫ് കെട്ടുമ്മൽ ജില്ലാ കളക്ടർക്കും ദേശീയ പാത കരാർകമ്പനിക്കും പരാതികൊടുത്തിരുന്നു. പലതവണ പരാതികൊടുത്തിട്ടും ഇത് വരെ ശാശ്വത പരിഹാരം ഉണ്ടായില്ല, വാട്ടർഅതോറിറ്റിയുടെ ഭാഗത്ത് നിന്ന് കുടിവെള്ളം എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നുണ്ടങ്കിലും ഇത് വരെ ഫലം ഉണ്ടായില്ല,

ദേശീയ പാത കരാർ കമ്പനി പ്രവൃത്തികളുടെ ഭാഗമായി കേടുപാടുകൾ വരുത്തിയ കുടിവെള്ളപൈപ്പുകൾ വാട്ടർഅതോറിറ്റി റിപ്പയർ ചെയ്ത് പൂർവ്വ സ്ഥിതിയിലാക്കി പമ്പിങ് തുടങ്ങും മുമ്പ് അന്ന് രാത്രി മറ്റൊരു ഭാഗത്ത് വീണ്ടും ദേശീയ പാത പ്രവർത്തി നടക്കുമ്പോൾ അശ്രദ്ധമൂലം കുടിവെള്ളപൈപ്പുകൾ തകരും ഇങ്ങിനെയാണ് ഈ പരിസരങ്ങളിൽ ദീർഘനാൾ കുടിവെള്ളം തടസ്സപ്പെടുന്നത്, ഏങ്ങണ്ടിയൂരിലേക്കുള്ള ശുദ്ധജലവിതരണ പൈപ്പുകൾ ഭൂരിഭാഗവും കടന്ന് പോകുന്നത് ദേശീയ പാതയോരത്ത് കൂടെ ആയത് കൊണ്ട് പൈപ്പുകൾക്ക് കേട്പാടുകൾ സംഭവിച്ചാൽ പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കുടിവെള്ളം തടസ്സപ്പെടും,

വികസന പ്രവർത്തനങ്ങളുടെ ഭാഗമായി പലവിധ ബുദ്ധിമുട്ടും പൊതുജനത്തിന് ഉണ്ടാകും എന്നാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം, പക്ഷേ മാസങ്ങളായി പല മേഖലകളിലും പൊതുജനങ്ങളുടെ കുടിവെള്ളം മുട്ടീട്ട്,കുടിവെള്ളവുമായി ബന്ധപ്പെട്ട് നിരന്തരം ലഭിക്കുന്ന പരാതി അന്യേഷിക്കാനോ വേണ്ട നടപടി സ്വീകരിക്കാനോ ജില്ലാഭരണകൂടം തയ്യാറാകത്തിൽ ഏറെ പ്രതിഷേധം ഉണ്ടെന്ന് ലത്തീഫ് കെട്ടുമ്മൽ പറഞ്ഞു.

താൽക്കാലികമായി ഏങ്ങണ്ടിയൂർ പഞ്ചായത്ത് പരിധിയിൽ അടിയന്തരമായി മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് കുഴിഎടുക്കുന്ന പ്രവർത്തികൾ നിർത്തിവെച്ച് പ്രദേശത്തെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി വകുപ്പുതല ഉദ്യോഗസ്ഥർ നേരിട്ട് എത്തിപരിശോധിച്ച് വേണ്ടനടപടി സ്വീകരിക്കണമെന്നും, ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്ത് വാഹനത്തിൽ വലിയ ടാങ്ക് കയറ്റി വിതരണം ചെയ്യുന്ന കുടിവെള്ളം നിലവിൽ ഒരു വാർഡിൽ ആഴ്ചയിൽ ഒരുതവണയാണ് വിതരണം നടത്തുന്നത്, ഇത് ഒട്ടും കുടിവെള്ളം ലഭ്യമല്ലാത്ത പ്രദേശത്ത് ആഴ്ചയിൽ മൂന്ന്‌ തവണ എങ്കിലും ലഭ്യമാക്കണമെന്നും ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു,

Related posts

മകൾക്ക് പെരുന്നാൾ സമ്മാനവുമായി എത്തിയ യുവാവിനെ ഭാര്യാമാതാവും പിതാവും ചേർന്ന് ക്രൂരമായി മർദിച്ചെന്ന് പരാതി.

murali

ഇബ്രാഹിം നാസിമിന് ഹരിതകേരളം മിഷന്റെ അനുമോദനം.

murali

ആനകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.

murali
error: Content is protected !!