September 19, 2024
NCT
KeralaNewsThrissur News

കരുവന്നൂര്‍ ബാങ്ക് കേസ്; കൂടുതല്‍ സി.പി.എം നേതാക്കള്‍ക്ക് ഇ.ഡി ഉടൻ നോട്ടീസ് നല്‍കും.

കരുവന്നൂര്‍ ബാങ്ക് കേസില്‍ കൂടുതല്‍ സി.പി.എം നേതാക്കള്‍ക്ക് ഇ.ഡി ഉടൻ നോട്ടീസ് നല്‍കും. നിലവില്‍ തൃശൂര്‍  ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസിനാണ് നാളെ ഹാജരാവാൻ ആവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് നൽകിയിരിക്കുന്നത്.

എന്നാൽ എൽ.ഡി.എഫ് സ്ഥാനാർഥി വി.എസ് സുനിൽകുമാറിന്റെ പത്രികാ സമർപ്പണം ആണ് നാളെ. എം. എം വർഗീസ് കൂടി പത്രിക സമർപ്പണത്തിന് ഒപ്പം പോകേണ്ടതുണ്ട്. ഇക്കാര്യം ഇ.ഡിയെ അറിയിച്ച് അവധി ആവശ്യപ്പെടാനാണ് ആലോചന.

അതോടൊപ്പം ഹാജരാവുന്നത് തിരഞ്ഞെടുപ്പ് കഴിയും വരേക്ക് മാറ്റി വെക്കാനുള്ള നിയമ നടപടികളും ആലോചിക്കുന്നുണ്ട്. എം.കെ കണ്ണൻ, എ.സി മൊയ്തീൻ എന്നീ നേതാക്കള്‍ക്ക് കൂടി ഉടൻ നോട്ടീസെത്തുമെന്നാണ് വിവരം.

Related posts

രാഷ്ട്രീയം പറഞ്ഞതിന് സോഡക്കുപ്പികൊണ്ടുള്ള അടിയേറ്റ് കടയുടമയുടെ തലയ്ക്ക് പരിക്കേറ്റു.

murali

വളർത്തുന്ന പോത്തിന്റെ കുത്തേറ്റ് 75-കാരന് ദാരുണാന്ത്യം.

murali

ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ നവീകരിച്ച ടൈല്‍ റോഡ് നാടിന് സമര്‍പ്പിച്ചു.

murali
error: Content is protected !!