September 19, 2024
NCT
KeralaNewsThrissur News

ലോക്സഭാ തിരഞ്ഞെടുപ്പ്: രണ്ട് നാമനിര്‍ദേശപത്രിക കൂടി സമർപ്പിച്ചു.

തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍  രണ്ട് നാമനിര്‍ദേശപത്രിക കൂടി സമർപ്പിച്ചു. ബി എസ് പി സ്ഥാനാര്‍ഥി നാരായണന്‍ നേരിട്ടും, ബി ജെ പി സ്ഥാനാര്‍ഥിയായ സുരേഷ് ഗോപിക്ക് വേണ്ടി വിജയന്‍, വി ആതിര എന്നിവരാണ് ജില്ലാ വരണാധികാരിക്ക് മുമ്പാകെ പത്രിക സമര്‍പ്പിച്ചത്.

നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച സ്ഥാനാര്‍ഥികളുടെ സ്വത്ത് വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ https://affidavit.eci.gov.in/ ല്‍ ലഭിക്കും. ഇതോടെ തൃശൂര്‍ ലോകസഭാ മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചവരുടെ എണ്ണം സ്വതന്ത്ര്യ സ്ഥാനാര്‍ഥി കെ. പത്മരാജന്‍ ഉള്‍പ്പെടെ മൂന്നായി.

ഏപ്രില്‍ നാല് വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് സമയം. സൂക്ഷ്മപരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. ഏപ്രില്‍ എട്ട് വരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം.

Related posts

തൃശൂര്‍ പൂരം: ഒരുക്കങ്ങള്‍ വിലയിരുത്താന്‍ യോഗം ചേര്‍ന്നു.

murali

എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപി നാമനിർദേശ പത്രിക സമർപ്പിച്ചു.

murali

കുടമാറ്റത്തിന് ശോഭ കൂട്ടാൻ ഇത്തവണയും അരിമ്പൂരിൽ നിന്നുള്ള സ്പെഷൽ കുടകൾ.

murali
error: Content is protected !!