NCT
KeralaNewsThrissur News

കൊടകര പന്തല്ലൂർ കരോട്ടെ ഭഗവതി ക്ഷേത്രത്തിൽ ലക്ഷദീപം തെളിയിച്ചു.

കൊടകര പന്തല്ലൂർ കരോട്ടെ ഭഗവതി ക്ഷേത്രത്തിൽ മീനമാസത്തിലെ തൃക്കേട്ട നാളിൽ വൈകിട്ട് ലക്ഷദീപം തെളിയിച്ചു. ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനത്തോടനുബന്ധിച്ച് ഒന്നര വർഷക്കാലമായി മുടങ്ങി കിടന്നിരുന്ന ചുറ്റുവിളക്കിന് ഇതോടെ പുനരാരംഭമായി.

വൈകിട്ട് 6.30ന് ക്ഷേത്രം തന്ത്രി ശ്രീ ഷാജി ശാന്തിയുടെ കാർമികത്വത്തിൽ ആദ്യദീപം തയ്യിൽ ശശി മുബൈ തെളിയിച്ചു. തുടർന്ന് ഭരണ സമിതി അംഗങ്ങളും ഭക്തരും ചേർന്ന് ലക്ഷദീപം തെളിയിച്ചു. ഭരണ സമിതി അംഗങ്ങളായ പ്രസിഡൻറ് കെ ആർ സതീഷ് , സെക്രട്ടറി ഷാബു മാധവൻ, ട്രഷറർ ഷീജ സജീവൻ ,

വൈസ് പ്രസിഡൻറ് സുവീഷ് പന്തല്ലൂർ , ജോ .സെക്രട്ടറി പ്രവീൺ പി വി എന്നിവർ നേതൃത്വം നൽകി. ലക്ഷദീപത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ വലിയ ഭക്തജന തിരക്ക് അനുഭവപ്പെട്ടു. എല്ലാ ഭക്തരും ദീപം തെളിയിച്ച് ദേവതാ പ്രീതിയിൽ വീടുകളിലേക്ക് യാത്ര തിരിച്ചു.

Related posts

നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം; ബിജെപി പീച്ചി മണ്ഡലം കമ്മറ്റി ഉപവാസ സമരം നടത്തി.

murali

ചെന്ത്രാപ്പിന്നി മേഖലയിൽ കുടിവെള്ളത്തിനായി ജനം നെട്ടോട്ടം.

murali

വീടു കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് എട്ടര വർഷം കഠിനതടവ് ശിക്ഷ.

murali
error: Content is protected !!