NCT
KeralaNewsThrissur News

മാളയില്‍ ബാങ്ക് ജോലി വാഗ്ദാനം ചെയ്ത് പോലീസുകാരൻ 21 ലക്ഷം തട്ടി; പണം തിരികെ ചോദിച്ചതിന് യുവാവിനെ മര്‍ദ്ദിച്ചെന്ന് പരാതി.

മാളയില്‍ ബാങ്ക് ജോലി വാഗ്ദാനം ചെയ്ത് 21 ലക്ഷം രൂപ തട്ടിയ പൊലീസുകാരന്‍ കേസിൽ പരാതിക്കാരനായ യുവാവിനെ മര്‍ദ്ദിച്ചെന്ന് പരാതി. പണം തിരികെ ചോദിച്ചതിനായിരുന്നു മര്‍ദ്ദനം. സംഭത്തിൽ യുവതിയുടെ പരാതിയിൽ മാള സ്റ്റേഷനിലെ പൊലീസുകാരൻ വിനോദിനെതിരെ കേസെടുത്തു.

മർദ്ദനമേറ്റ യുവാവ് തൃശൂരിൽ ആശുപത്രിയിൽ ചികിൽസയിലാണ്. മാള അഷ്ടമിച്ചിറ സ്വദേശിയായ കെ.പി.രാഹുലാണ് പൊലീസുകാരനെതിരെ പരാതി നൽകിയത്. മാള സ്റ്റേഷനിലെ പൊലീസുകാരനായ വിനോദിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.

രാഹുലിന്‍റെ ഭാര്യയ്ക്ക് സ്വകാര്യ ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് അടുത്ത ബന്ധുവായ വിനോദ് ഇരുപത്തിയൊന്നര ലക്ഷം രൂപ വാങ്ങിയിരുന്നു. രണ്ട് വർഷം മുന്പായിരുന്നു പണം നൽകിയത്. ബാങ്കില്‍ നിന്നെന്ന പേരില്‍ ഇടയ്ക്ക് നിയമന ഉത്തരവ് കിട്ടിയിരുന്നെങ്കിലും പിന്നെ കൂടുതലൊന്നും സംഭവിച്ചില്ല.

ഒടുവിൽ പണവുമില്ല ജോലിയുമില്ല എന്നായപ്പോള്‍ രാഹുല്‍ പൊലീസുകാരനോട് പണം തിരികെ ചോദിച്ചു. ഇതോടെ കഴിഞ്ഞ ശനിയാഴ്ച വിനോദ്, രാഹുലിനെ വീട്ടില്‍ വിളിച്ചുവരുത്തി മര്‍ദ്ദിച്ചെന്നാണ് പരാതി.

Related posts

ചെന്ത്രാപ്പിന്നി മേഖലയിൽ കുടിവെള്ളത്തിനായി ജനം നെട്ടോട്ടം.

murali

ചാവക്കാട് പാലയൂരിൽ വീട് കുത്തിത്തുറന്ന് സ്വർണാഭരണം കവർന്നു.

murali

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

murali
error: Content is protected !!