NCT
KeralaNewsThrissur News

മാതൃഭൂമിയുടെ മുതിർന്ന ലേഖകൻ ജനു ഗുരുവായൂർ അന്തരിച്ചു.

മാതൃഭൂമിയുടെ മുതിർന്ന ലേഖകൻ ജനു ഗുരുവായൂർ (കെ. ജനാർദനൻ- 72) അന്തരിച്ചു. നാല് പതിറ്റാണ്ടിലേറെയായി മാതൃഭൂമിയുടെ ഗുരുവായൂർ ലേഖകനാണ്. മമ്മിയൂർ നാരായണം കുളങ്ങര കോമത്ത് കുടുംബാംഗമാണ്.

ചാട്ടുകുളം തെക്കൻ ചിറ്റഞ്ഞൂരിലായിരുന്നു താമസം. ഗുരുവായൂർ ക്ഷേത്രത്തിന്റെ പ്രശസ്തി ലോകമെമ്പാടും എത്തിക്കുന്നതിൽ മുഖ്യ പങ്കുവെച്ച പത്ര പ്രവർത്തകനായിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിൻ്റെയും നഗരത്തിൻ്റെയും വികസനത്തിൽ അദ്ദേഹത്തിന്റെ വാർത്തകൾ ഏറെ തുണയായിട്ടുണ്ട്.

ഗുരുവായൂരിൻ്റെ സാമൂഹിക, സാംസ്കാരിക, സാമുദായിക, അദ്ധ്യാത്മികരംഗങ്ങളിൽ തിളക്കമുള്ള മുഖമായിരുന്നു ജനു ഗുരുവായൂർ. ഗുരുവായൂർ സത്യാഗ്രഹ സ്‌മാരക സമിതി രൂപവത്കരണത്തിൽ പ്രധാന പങ്ക് വഹിച്ചു. സംഘടനയുടെ തുടക്കം മുതൽ 40 വർഷത്തോളമായി സത്യാഗ്രഹ സമരങ്ങളെ ഓർമിപ്പിച്ച് എല്ലാ വർഷവും പരിപാടികൾ സംഘടിപ്പിച്ചു.

മമ്മിയൂർ മഹാദേവ ക്ഷേത്രം, നാരായണം കുളങ്ങര ക്ഷേത്രം എന്നിവിടങ്ങളിലെ ഉപദേശക സമിതി അംഗമായിരുന്നു. പുരാതന നായർ തറവാട് കൂട്ടായ്‌മ രക്ഷാധികാരിയാണ്. എൻ.എസ്.എസ്. ചാവക്കാട് താലൂക്ക് യൂണിയൻ ഭരണസമിതി അംഗമായിരുന്നു. ഗുരുവായൂർ പ്രസ് ക്ലബ് രക്ഷാധികാരിയാണ്.

ഭാര്യ: ഈശ്വരി (റിട്ട. അധ്യാപിക ഒരുമനയൂർ എ.യു.പി. സ്കൂകൂൾ). മകൾ: സുവർണ. മരുമകൻ: മനോജ് (ചെന്നൈ). സംസ്‌കാരം വെള്ളിയാഴ്ച പത്തിന് വീട്ടുവളപ്പിൽ

Related posts

ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരം വരവ് 7.36 കോടി.

murali

തൃശൂര്‍ പൂരം: തൃശൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ 36 മണിക്കൂര്‍ മദ്യനിരോധനം.

murali

കയ്‌പമംഗലം പഞ്ചായത്തിന്റെ കിഴക്കൻ മേഖല വെളളത്തിൽ മുങ്ങി.

murali
error: Content is protected !!