NCT
KeralaNewsThrissur News

തെങ്ങുകയറ്റ തൊഴിലാളിയെ കവുങ്ങിൽ നിന്നും വീണു മരിച്ചനിലയിൽ കണ്ടെത്തി.

കൊടുങ്ങല്ലൂർ : തെങ്ങുകയറ്റ തൊഴിലാളിയെ കവുങ്ങിൽ നിന്നും വീണു മരിച്ചനിലയിൽ കണ്ടെത്തി. അഴിക്കോട് ബീച്ച് റോഡിൽ താമസിക്കുന്ന മുണ്ടാപിള്ളി വീട്ടിൽ ഭാസി (62)യാണ് മരിച്ചത്. കാര പുതിയ റോഡ് കിഴക്കുവശം മുൻ പഞ്ചായത്ത്‌ അംഗം സുമ വത്സന്റെ വീടിനുപുറകുവശത്തുള്ള സ്ഥലത്ത് നിന്നും മരിച്ചനിലയിൽ കണ്ടെത്തിയത്.

പൂജക്കായി പൂക്കുല പറിക്കാൻ കവുങ്ങിൽ കയറിയ ഇയാൾ കവുങ്ങ് ഒടിഞ്ഞു വീണു മരിക്കുകയായിരുന്നുവെന്നാണ് സൂചന. വ്യാഴാഴ്ച രാവിലെ പണിക്ക് പോയ ഭാസി രാത്രി വൈകിയും വീട്ടിൽ എത്താത്തതിനാൽ അന്വേഷണം നടത്തുന്നതിനിടയിൽ ഇന്ന് ഉച്ചക്ക് 12ന് മൃതദേഹം ലഭിച്ചത് .

Related posts

പാവറട്ടി പഞ്ചായത്ത് ഒന്നാം വാർഡ് ഉപതെരഞ്ഞെടുപ്പ്; നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

murali

തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണം 36 ആയി.

murali

കാപ്പ പ്രതിക്ക് ജില്ലയിൽ ഒരു വർഷത്തെ പ്രവേശന വിലക്ക്.

murali
error: Content is protected !!