NCT
KeralaNewsThrissur News

സിപിഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു.

സിപിഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. ആദായനികുതി വകുപ്പ് പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി. ആദായ നികുതി റിട്ടേണിൽ ഈ അക്കൗണ്ട് കാണിച്ചിട്ടില്ല.  സി.പി.എം. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിന് സമീപമുള്ള ബാങ്ക് ഓഫ് ഇന്ത്യയില്‍ വെള്ളിയാഴ്ച ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

സി.പി.എം. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയെ ഇ.ഡിയും ആദായനികുതി വകുപ്പും എറണാകുളത്ത് ചോദ്യംചെയ്തതിന് സമാന്തരമായിട്ടായിരുന്നു റെയ്ഡ്. ഈ ബാങ്കിലെ ഒരു അക്കൗണ്ടില്‍ പാര്‍ട്ടി വെളിപ്പെടുത്താത്ത 3.8 കോടി ഉണ്ടെന്നാണ് ആദായനികുതി വകുപ്പിന് കിട്ടിയ വിവരം.

Related posts

ശ്രീനാരായണപുരം അഞ്ചാംപരത്തിയിൽ പഞ്ചസാര ലോറി മറിഞ്ഞു; ഒഴിവായത് വൻ ദുരന്തം.

murali

കേരള ക്ഷേത്രവാദ്യകലാ അക്കാദമി ചേർപ്പ് മേഖല സമ്മേളനം പെരുവനം കുട്ടൻ മാരാർ ഉദ്ഘാടനം നിർവ്വഹിച്ചു.

murali

ഹൃദയത്തിലെന്നും എന്റെ ഗ്രാമം എന്ന പദ്ധതിയുടെ ഭാഗമായി ലോക വനിതദിനാചരണം ചൈതന്യ അംഗൻവാടിയിൽ നടത്തി.

murali
error: Content is protected !!