NCT
KeralaNewsThrissur News

എയർഹോളിലൂടെ ഒളിക്യാമറ; പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച പ്രതി പിടിയിൽ.

തിരുവനന്തപുരം : വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടികളുടെ ദൃശ്യങ്ങൾ പകര്‍ത്താന്‍ ശ്രമിച്ച യുവാവ് പിടിയിലായി. നന്തന്‍കോട് സ്വദേശി അനില്‍ദാസി (37) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഹോസ്റ്റല്‍ കെട്ടിടത്തിലെ എയര്‍ഹോളിലൂടെ മൊബൈല്‍ ഫോണില്‍ ദൃശ്യം പകര്‍ത്താനായിരുന്നു പ്രതിയുടെ ശ്രമം.

ഇത് ശ്രദ്ധയില്‍പ്പെട്ട അന്തേവാസികളായ പെണ്‍കുട്ടികള്‍ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞദിവസം രാത്രിയാണ് ഇയാള്‍ ഹോസ്റ്റലില്‍ അതിക്രമിച്ചുകയറി രഹസ്യമായി പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത്.

 

Related posts

ചാമക്കാല ഗവ. മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിലെ 78 – 79 എസ്.എസ്.എൽ.സി. ബാച്ചിലെ വിദ്യാർത്ഥികൾ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.

murali

സമസ്ത കേരള സാഹിത്യപരിഷത്തിൻ്റേയും, തൃപ്രയാറിലെ അക്ഷരംപ്രതി വായന കൂട്ടായ്മയുടെയും നേതൃത്വത്തിൽ സാഹിത്യസദസ് സംഘടിപ്പിച്ചു.

murali

നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചു.

murali
error: Content is protected !!