NCT
KeralaNewsThrissur News

മൂന്ന് സ്ത്രീകളെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് പിടിയില്‍.

വയനാട് ഇരുളം മാതമംഗലത്ത് ഭാര്യയും, മകളും ഉള്‍പ്പെടെ മൂന്ന് സ്ത്രീകളെ കൊലപ്പെടുത്താന്‍ ശ്രമം യുവാവ് പിടിയില്‍. മാതമംഗലം കുന്നുംപുരത്ത് സുമതി, മകള്‍ അശ്വതി, സുമതിയുടെ സഹോദരന്റെ ഭാര്യ ബിജി എന്നിവരെയാണ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊല്ലാന്‍ ശ്രമം നടന്നത്.

അക്രമത്തില്‍ കുപ്പാടി സ്വദേശി ജിനുവിനെതിരെ പൊലീസ് കേസെടുത്തു. സുമതി ജിനുവിന്റെ ഭാര്യയാണ്. പരിക്കേറ്റവരെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ആറരയോടെയായിരുന്നു സംഭവം. ഏറെനാളായി ഇവര്‍ അകന്നു കഴിയുകയായിരുന്നു. വീട്ടിലേക്ക് വരാന്‍ ക്ഷണിച്ചെങ്കിലും വരാതിരുന്നതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related posts

അന്തിക്കാട് പാൽ വിതരണ സഹകരണ സംഘത്തിലെ വാഴകൃഷി വിളവെടുപ്പുത്സവം

murali

എടത്തിരുത്തി സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി.

murali

കൈപ്പമംഗത്ത് മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 

murali
error: Content is protected !!