September 19, 2024
NCT
KeralaNewsThrissur News

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; ഇന്ന് വിലവര്‍ധന രണ്ടാം തവണ.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഇന്ന് രണ്ടാമത്തെ തവണയാണ് വില കൂടുന്നത്. പവന് 200 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,800 രൂപയായി. ഗ്രാമിന് 25 രൂപയാണ് കൂടിയത്.

ഇന്ന് രാവിലെ സ്വര്‍ണവില പവന് 80 രൂപ കൂടി 52,600 രൂപയായിരുന്നു. സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് വര്‍ധനയാണ് അടുത്ത ദിവസങ്ങളില്‍ഡ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇന്നലെ സ്വര്‍ണത്തിന് പവന് 240 രൂപ കൂടിയിരുന്നു.

ഇന്ന് രാവിലെ സ്വര്‍ണവില ഏറ്റവും വലിയ റെക്കോഡിലെത്തിയിരുന്നു. 240 രൂപയായിരുന്നു പവന് രാവിലെ ഉയ‍ര്‍ന്നത്. ഉച്ചയ്ക്ക് ശേഷവും വര്‍ധനവുണ്ടായതോടെ സ്വ‍ര്‍ണവിലയിൽ ഇന്ന് മാത്രം പവന് 440 രൂപയുടെ വര്‍ധനവുണ്ടായി.

Related posts

അന്തിക്കാട് സർവീസ് സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ ചന്ത തുറന്നു.

murali

ചെന്ത്രാപ്പിന്നിയിൽ വാഹനാപകടത്തിൽ 5 പേർക്ക് പരിക്ക്.

murali

വിനോദസഞ്ചാരികളുമായെത്തിയ ട്രാവലർ മറിഞ്ഞു; കുട്ടി ഉൾപ്പെടെ 3 പേർ മരിച്ചു.

murali
error: Content is protected !!