September 19, 2024
NCT
KeralaNewsThrissur News

തളിക്കുളത്ത് വിദ്യാർത്ഥികളെ സംഘം ചേർന്ന് മർദിച്ചതായി പരാതി.

തളിക്കുളത്ത് വിദ്യാർത്ഥികളെ സംഘം ചേർന്ന് മർദിച്ചതായി പരാതി. പരിക്കേറ്റവരെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തളിക്കുളം കേരാച്ചൻ വീട്ടിൽ സായൂജ്(18), പണിക്കവീട്ടിൽ മുഹസീൻ(18) എന്നിവർക്കാണ് പരിക്കേറ്റത്.

നാട്ടിക ബീച്ച്ലേക്ക് സാധനങ്ങൾ വാങ്ങാൻ ബൈക്കിൽ പോകവേ നാട്ടിക പോസ്റ്റ്‌ ഓഫീസിന് തെക്ക് വശം ബൈക്കിൽ എത്തിയ സംഘം ഇരുവരെയും ആക്രമിക്കുകയായിരുന്നു. സയൂജിനെ ബൈക്കിൽ നിന്ന് വലിച്ചിടുകയും, പുറത്ത് ബുള്ളറ്റ് കയറ്റുകയും തുടർന്ന് ഇരുവരെയും മർദിക്കുകയായിരുന്നു.

ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ഇരുവരെയും വിദഗ്ദ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. യാതൊരു കാരണമില്ലാതെയാണ് ഇവരെ മർദിച്ചതെന്നും, ആക്രമികൾക്കെതിരെ കർശന നടപടി എടുക്കണമെന്നും സയൂജിന്റെ പിതാവ് സജീവൻ ആവശ്യപ്പെട്ടു. വലപ്പാട് പോലീസിൽ പരാതി നൽകി.

Related posts

തൃശൂർ പുസ്തകപ്പുരയുടെ നേതൃത്വത്തിൽ ഉഷാകുമാരി ടീച്ചറെ വീട്ടിലെത്തി ആദരിച്ചു.

murali

കൺസഷനെ ചൊല്ലി തർക്കം; വിദ്യാർത്ഥിനിക്ക്‌ നേരെ അസഭ്യവർഷം നടത്തിയ ബസ്സ്‌ കണ്ടക്ടർ അറസ്റ്റിൽ.

murali

മുഹമ്മദ് ഹാജി അന്തരിച്ചു.

murali
error: Content is protected !!