NCT
KeralaNewsThrissur News

കരുണകര സ്‌മൃതിയിൽ പുഷ്പാർച്ചന നടത്തി കോൺഗ്രസ് നേതാക്കളെയും, പ്രവർത്തകരെയും ബിജെപിയിലേക്ക് അംഗത്വം നൽകി പദ്മജ.

തൃശൂരിൽ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി നേതാക്കളുടെ ബിജെപി ചേക്കേറല്‍. തൃശൂരിലെ യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് മണ്ഡലം, ബ്ലോക്ക് തല നേതാക്കള്‍ ഉള്‍പ്പെടെ മുപ്പതോളം പേരാണ് ഇന്ന് ബി.ജെ.പിയില്‍ ചേര്‍ന്നത്.

പൂങ്കുന്നത്തെ മുരളി മന്ദിരത്തില്‍ പത്മജ വേണുഗോപാലിന്റെ സാന്നിധ്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് മനു, കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ രാധാകൃഷ്ണന്‍, എ.ആര്‍. മനോജ്, രാധാകൃഷ്ണന്‍ കൊട്ടിലിങ്ങല്‍ തുടങ്ങിയവരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

പത്മജ വേണുഗോപാല്‍, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി എ. നാഗേഷ് തുടങ്ങിയവര്‍ മെമ്പര്‍ഷിപ്പ് നല്‍കിയാണ് പ്രവര്‍ത്തകരെ ബി.ജെ.പിയിലേക്ക് സ്വീകരിച്ചത്.

Related posts

തുമ്പചെടി കൊണ്ടുള്ള തോരന്‍ കഴിച്ച യുവതി മരിച്ചു.

murali

തൃശൂർ മേയർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മുൻമന്ത്രി വി എസ് സുനിൽകുമാർ.

murali

കയ്‌പമംഗലം കാളമുറിയിൽ അണലിയെ പിടികൂടി.

murali
error: Content is protected !!