September 19, 2024
NCT
KeralaNewsThrissur News

തകഴി സ്മരണയിൽ വായനാവസന്തവുമായി വിദ്യാലയം.

കുട്ടനാടിൻ്റെ കഥാകാരൻ തകഴി ശിവശങ്കരപ്പിള്ളയുടെ സ്മരണയിൽ വായനാവസന്തം പദ്ധതിക്ക് തുടക്കമിട്ട് വിദ്യാലയം. വലപ്പാട് ജിഡിഎം എൽപി സ്കൂൾ വിദ്യാർത്ഥികളിൽ പുസ്തക വായനാ താല്പര്യം പരിപോഷിപ്പിക്കുന്നതിനായി നോവലിസ്റ്റ് തകഴിയുടെ ഇരുപത്തഞ്ചാം ചരമവാർഷികദിനത്തിൻ്റെ ഭാഗമായി വായനാവസന്തം പദ്ധതി ആരംഭിച്ചത്.

അവധിക്കാലത്ത് വിദ്യാർത്ഥികളുടെ വായനാ താല്പര്യമുണർത്തുന്നതിനായി രക്ഷിതാക്കളുടേയും അധ്യാപകരുടേയും പ്രാദേശിക വായനശാലകളുടേയും സഹകരണത്തോടെ വിവിധ പരിപാടികളാണ് വായനാവസന്തത്തിൻ്റെ ഉള്ളടക്കം.

പദ്ധതിയുടെ ഉദ്ഘാടനം യുവകവിയും അധ്യാപകനുമായ ടി.ആർ രാഗേഷ് ഉദ്ഘാടനം ചെയ്തു. ബനേഷ് വലപ്പാട് അദ്ധ്യക്ഷതവഹിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ സി കെ ബിജോയ്’ മാതൃസംഗമം പ്രസിഡണ്ട് മനീഷ ജിജിൽ എം എ ശ്രീദേവി. സി.ബി സിജ എന്നിവർ പ്രസംഗിച്ചു.

Related posts

കൊടുങ്ങല്ലൂരിലെ തീരമേഖലയിൽ കടലാക്രമണം രൂക്ഷം.

murali

തൃശൂരിൽ ഫുട്ബോൾ കളിക്കിടെ ബോൾ ദേഹത്ത് അടിച്ച് വീണ് കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

murali

നാട്ടിക പന്ത്രണ്ടാം കല്ലിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു.

murali
error: Content is protected !!