NCT
KeralaNewsThrissur News

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ അടിയേറ്റ് യുവാവ് മരിച്ചു. 

പാലക്കാട് : മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ അടിയേറ്റ് യുവാവ് മരിച്ചു.  ചിറ്റിലഞ്ചേരി സ്വദേശി രതീഷ് ആണ് മരിച്ചത്. പാലക്കാട് പാഴികോട് ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. രതീഷിന്റെ അയല്‍വാസി നൗഫല്‍ ആലത്തൂര്‍ പോലീസിന്റെ കസ്റ്റഡിയിലാണ്.

നൗഫലും, രതീഷും ബുധനാഴ്ച രാവിലെ മുതല്‍ മദ്യപിച്ചിരുന്നു. ഇതിനിടെ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. രതീഷിന്റെ വീടിന്റെ മുന്നില്‍വെച്ചാണ് സംഭവം നടന്നത്. മദ്യലഹരിയില്‍ ആയതിനാല്‍ കസ്റ്റഡിയിലുള്ള നൗഫലിന്റെ പ്രാഥമിക ചോദ്യംചെയ്യലില്‍ നിന്ന് കാര്യമായ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

Related posts

അമിതവേഗതയില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ്സ് സ്‌കൂള്‍ മതില്‍ തകര്‍ത്തു.

murali

ചേർപ്പ് ദുരിതാശ്വാസ ക്യാമ്പിൽ സി.സി മുകുന്ദൻ എംഎൽഎ സന്ദർശനം നടത്തി.

murali

ഏഴ് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 62 കാരന് 12 വർഷം കഠിനതടവും, ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ.

murali
error: Content is protected !!