September 19, 2024
NCT
KeralaNewsThrissur News

കയ്പമംഗലത്ത് മധ്യവയസ്കനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി.

കയ്പമംഗലം : വഴിയമ്പലത്ത് മധ്യവയസ്കനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. വഴിയമ്പലം സ്വദേശി കണ്ണോത്ത് പവിത്രൻ ആണ് മരിച്ചത്. വഴിയമ്പലം -അയിരൂർ റോഡിൽ ഇന്ന് വൈകുന്നേരത്തോടെയാണ് ഇയാളെ അവശ നിലയിൽ കണ്ടത്.

ആംബുലൻസിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അതെ സമയം ഇദ്ദേഹത്തെ ഇന്ന് രാവിലെ മുതൽ റോഡരികിൽ കിടക്കുന്നത് കണ്ടിരുന്നതായി പരിസരവാസികൾ പറയുന്നു. മദ്യപിച്ച് കിടക്കുന്നതായിരിക്കും എന്നാണ് കരുതിയതെന്നും നാട്ടുകാർ പറഞ്ഞു.

Related posts

എടത്തിരുത്തിയിൽ ബൈക്കിൽ നിന്നും വീണു യുവാവ് മരിച്ചു.

murali

തൃപ്രയാര്‍ – കാഞ്ഞാണി – ചാവക്കാട് റോഡില്‍ ഭാഗിക ഗതാഗത നിയന്ത്രണം.

murali

എംപ്ലോയ്മെൻ്റ് എക്‌സ്ചേഞ്ച് മുഖേനയുള്ള നിയമനത്തിൻ്റെ മറവിൽ തട്ടിപ്പിന് ശ്രമം.

murali
error: Content is protected !!