September 19, 2024
NCT
KeralaNewsThrissur News

ഓണ്‍ലൈന്‍വഴി ജോലി വാഗ്ദാനംചെയ്ത് പണംതട്ടുന്ന സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍.

ഇരിങ്ങാലക്കുട : ഓണ്‍ലൈന്‍വഴി ജോലി വാഗ്ദാനംചെയ്ത് പണംതട്ടുന്ന സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശികളായ മുട്ടപ്പാലം ദേശത്ത് ദാറുല്‍ സലാമില്‍ മുഫ്‌ലിക്‌ (22), കാരേറ്റ് ദേശത്ത് പുളിക്കക്കോണത്ത് വിഷ്ണു (27) എന്നിവരെയാണ് തൃശ്ശൂര്‍ റൂറല്‍ പോലീസ് മേധാവി ഡോ. നവനീത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ചാലക്കുടി സ്വദേശിയുടെ പരാതിയില്‍ സൈബര്‍ ക്രൈം പോലീസ് അടങ്ങുന്ന സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.  കംബോഡിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘം ഓണ്‍ലൈനിലൂടെ ജോലി വാഗ്ദാനം ചെയ്ത് കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധി പേരില്‍ നന്നായി പണം തട്ടിയതായി പോലീസ് പറഞ്ഞു.

ഡി.സി.ആര്‍.ഡി. ഡി.വൈ.എസ്.പി. എസ്.വൈ. സുരേഷിന്റെ മേല്‍നോട്ടത്തില്‍ മാള സി.ഐ. സുനില്‍പുളിക്കന്‍, കാട്ടൂര്‍ സബ് ഇന്‍സ്പക്ടര്‍ എന്‍.ആര്‍. സുജിത്ത്, സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ എസ്.ഐ.കെ.ബി. സുകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.ജി. അജിത്ത് കുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

ജപ്തി നടപടി നേരിട്ട കുടുംബത്തോട് പൊലിസ് മോശമായി പെരുമാറിയതിൽ വ്യാപക പ്രതിഷേധം.

murali

കെ എൽ ഡി സി കനാലിനോടു ചേർന്ന പാടശേഖരത്തിൽ വീണ് മാപ്രാണം സ്വദേശിയായ യുവാവ് മരിച്ചു.

murali

വാടാനപ്പള്ളിയിൽ വൻ കഞ്ചാവ് വേട്ട; പന്ത്രണ്ടര കിലോ കഞ്ചാവുമായി മഹാരാഷ്ട്ര സ്വദേശി പിടിയിൽ.

murali
error: Content is protected !!