NCT
KeralaNewsThrissur News

 കുന്നംകുളം ചിറ്റഞ്ഞൂരില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയത്: കുഴിമിന്നിയോട് സാദൃശ്യമുള്ള വെടിക്കെട്ട് ഇനം.

കുന്നംകുളം : ചിറ്റഞ്ഞൂരില്‍ ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തു കണ്ടെത്തി. പ്രധാനമന്ത്രി കുന്നംകുളത്ത് സന്ദര്‍ശനം നടത്താനിരിക്കെ ഇത്തരമൊരു സംഭവമുണ്ടായത് അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. ചിറ്റഞ്ഞൂര്‍ ഇമ്മാനുവേല്‍ സ്‌കൂളിന് സമീപത്ത് നിന്നാണ് സ്‌ഫോടക വസ്തു കണ്ടെടുത്തത്. കുഴിമിന്നിയോട് സാമ്യമുള്ള സ്‌ഫോടക വസ്തുവാണ് കണ്ടെത്തിയത്.

ബോംബ് സ്‌ക്വാഡെത്തി സ്‌ഫോടക വസ്തു സമീപത്തെ പാടത്തേക്ക് മാറ്റി. സ്‌ഫോടക വസ്തു കണ്ടെത്തിയതെന്ന് സംശയിക്കുന്ന സ്ഥലവും സമീപ പ്രദേശങ്ങളിലും സ്‌ക്വാഡിലെ സ്‌നിപ്പര്‍ ഡോഗിനെ ഉപയോഗിച്ച് പരിശോധിച്ചെങ്കിലും കൂടുതലൊന്നും കണ്ടെത്താനായില്ല.

തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച കുന്നംകുളം സന്ദര്‍ശിക്കാനിരിക്കെ മേഖലയില്‍ പോലീസ് വലിയ രീതിയിലുള്ള സുരക്ഷക്രമീകരണങ്ങള്‍ ഒരുക്കി വരികയാണ്. ഇതിനിടെയുണ്ടായ സംഭവത്തെ വലിയ പ്രധാന്യത്തോടയാണ് പോലീസ് കാണുന്നത്.

Related posts

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമം പ്രകാരം ജയിലില്‍ അടച്ചു.

murali

കയ്‌പമംഗലം കാളമുറി സെൻ്ററിൽ വെളളക്കെട്ട് രൂക്ഷം.

murali

പുന്നയൂർക്കുളം അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്ടർമാരെയും സ്റ്റാഫുകളെയും നിയമിക്കുക: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സൂചനാ സമരം നടത്തി.

murali
error: Content is protected !!