September 19, 2024
NCT
KeralaNewsThrissur News

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു; പവന് 53,000 കടന്നു.

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ വര്‍ധിച്ച് 53,760ലേക്കെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് കൂടിയത് 100 രൂപയാണ്. ഇതോടെ ഗ്രാമിന് 6720 രൂപയായി വിപണ നിരക്ക്. ഈ മാസം ഇതുവരെ 2880 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. ഒരു പവൻ ആഭരണ രൂപത്തിൽ ലഭിക്കാൻ ഇനി 60,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.

ഡോളറിനോട് രൂപയുടെ മൂല്യം ഇടിഞ്ഞതും സുരക്ഷിത നിക്ഷേപമായി സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതും വില വര്‍ധനവിന് കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിലും സ്വര്‍ണ വില കുതിച്ച് ഉയരുമെന്ന് തന്നെയാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്.

Related posts

കെ എസ് ആർ ടി സി ബസ്സിൽ യുവതി പ്രസവിച്ച കുഞ്ഞിന് സമ്മാനവുമായി കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥർ.

murali

പ്രശസ്ത സംവിധായകൻ മോഹൻ അന്തരിച്ചു.

murali

കാട്ടൂരിൽ പ്ലസ് വൺ വിദ്യാർഥി നീന്തുന്നതിനിടെ കുളത്തിൽ മുങ്ങി മരിച്ചു.

murali
error: Content is protected !!