NCT
KeralaNewsThrissur News

യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന്റെ വിജയത്തിന് നാട്ടികയിൽ വനിതാ സംഗമം.

യുഡിഎഫ് സ്ഥാനാർത്ഥി കെഎം മുരളീധരന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് നാട്ടികയിൽ യുഡിഎഫ് വനിതാ സംഗമം. പതിനെട്ടാം ലോകസഭ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി നാട്ടിക അസംബ്ലി മണ്ഡലത്തിലെ വനിതകളെ പ്രവർത്തന സജ്ജമാക്കിക്കൊണ്ട് വനിതാ സംഗമം സംഘടിപ്പിച്ചു. കെപിസിസി വർക്കിംഗ് പ്രസിഡൻറ് ടി എൻ പ്രതാപൻ എംപി ഉദ്ഘാടനം ചെയ്തു.

സ്ത്രീശാക്തീകരണം നരേന്ദ്രമോദി സർക്കാർ പരാജയപ്പെട്ടു. രാജ്യത്ത് സ്ത്രീ സുരക്ഷ വീഴ്ച സമാനതകൾ ഇല്ലാത്ത രീതിയിൽ വർദ്ധിച്ചു സ്ത്രീകളുടെ കുടുംബ ബഡ്ജറ്റ് നരേന്ദ്രമോദി സർക്കാർ തകർത്തു ഈ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധത ക്കെതിരെ നിങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്ന് ടി എൻ പ്രതാപൻ എംപി പറഞ്ഞു.

മഹിളാ കോൺഗ്രസ് നാട്ടിക ബ്ലോക്ക് പ്രസിഡൻറ് പി. വിനു അധ്യക്ഷത വഹിച്ചു
തെരഞ്ഞെടുപ്പ് കമ്മിറ്റി നാട്ടിക ചെയർമാൻ ഹാറൂൺ റഷീദ് , മഹിള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് നിർമ്മല ,മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഡ്വ. ഒ എച്ച് നഫീസ, സി എം പി നേതാവ് മിനി രമേശ്, ചേർപ്പ് ബ്ലോക്ക്‌ പ്രസിഡന്റ്‌ സുജിഷ കളളിയത്ത്, യുഡിഎഫ് ഇലക്ഷൻ കൺവീനർ ഷൗക്കത്തലി , ആറ്റുപറമ്പത്ത് നൗഷാദ്, അനിൽ പുളിക്കൽ, വി ആർ വിജയൻ, കെ ദിലീപ് കുമാർ, സുനിൽ ലാലൂർ എന്നിവർ പങ്കെടുത്തു

Related posts

ചേറ്റുവ മഹല്ല് ജമാഅത്ത് പള്ളിയിൽ ചെറിയപെരുന്നാൾ നിസ്ക്കാരത്തിന് മഹല്ല് ഖത്തീബ് സലീം ഫൈസി നേതൃത്വം നൽകി.

murali

ടി.എൻ പ്രതാപന് പുതിയ ചുമതല; കെപിസിസി വർക്കിങ് പ്രസിഡൻ്റായി നിയമിച്ചു.

murali

കെ.പി. മൃത്യുഞ്ജയൻ നിര്യാതനായി.

murali
error: Content is protected !!