NCT
KeralaNewsThrissur News

യുവതിയെ കുത്തിവീഴ്ത്തി കത്തിച്ചുകൊന്നു; പ്രതി ആത്മഹത്യ ചെയ്തു.

പട്ടാമ്പി : കൊടുമുണ്ട തീരദേശ റോഡിൽ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തൃത്താല പട്ടിത്തറ കങ്കണത്ത് പറമ്പിൽ പ്രവിയ (30) ആണ് മരിച്ചത്. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയാണ് പ്രവിയ. രാവിലെ ജോലിക്ക് വരുമ്പോഴാണ് സംഭവം. സംഭവം. ഇന്നു രാവിലെ എട്ടരയോടെ കൊടുമുണ്ട തീരദേശ റോഡിലാണ് മൃതദേഹം കണ്ടെത്തിയത്.

യുവതിയെ കുത്തി പരിക്കേൽപ്പിച്ച ശേഷം കത്തിച്ചതാണെന്നാണ് സൂചന. സംഭവത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച പ്രതിയെന്ന് കരുതുന്ന യുവാവിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സമീപത്തുനിന്ന് ഒരു കത്തിയും കവറും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ പട്ടാമ്പി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉന്നതപൊലീസ് ഉദ്യോഗസ്ഥരുംഫൊറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

Related posts

രാഷ്ട്രീയം പറഞ്ഞതിന് സോഡക്കുപ്പികൊണ്ടുള്ള അടിയേറ്റ് കടയുടമയുടെ തലയ്ക്ക് പരിക്കേറ്റു.

murali

ഉത്സവത്തിനിടെ 18 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ഒളിവില്‍ കഴിഞ്ഞിരുന്ന യുവമോർച്ച മുൻ ജില്ലാ സെക്രട്ടറി പോലീസ് പിടിയിൽ.

murali

ലോറിയിൽ കൊണ്ടുവരികയായിരുന്ന രാമച്ചം ലോഡിനു തീപിടിച്ചു.

murali
error: Content is protected !!