September 19, 2024
NCT
KeralaNewsThrissur News

നിക്ഷേപകർക്ക് ആശ്വാസം; കരുവന്നൂർ ബാങ്കിൽ തട്ടിപ്പിനിരയായവർക്ക് പണം ലഭിക്കാൻ വഴിയൊരുങ്ങുന്നു.

കരുവന്നൂർ കേസിൽ നിക്ഷേപകർക്ക് പണം നൽകാൻ പുതിയ നിർദേശവുമായി ഇഡി. പ്രതികളിൽ നിന്ന് കണ്ടുകെട്ടിയ തുക നിക്ഷേപകർക്ക് നൽകാമെന്ന് ഇഡി അറിയിച്ചു. കരുവന്നൂർ ബാങ്കിന്  ഇതിനുള്ള നടപടി സ്വീകരിക്കാം. പിഎംഎൽഎ നിയമത്തിലെ പുതിയ ഭേദഗതിയിൽ ഇക്കാര്യം അനുവദിക്കുന്നുണ്ടെന്ന് കൊച്ചിയിലെ പിഎംഎൽഎ കോടതിയെയാണ് ഇഡി അറിയിച്ചത്.

ബാങ്കിൽ നിക്ഷേപിച്ച 33 ലക്ഷം രൂപ  തിരികെ കിട്ടാൻ നടപടി ആവശ്യപ്പെട്ട്  നിക്ഷേപകൻ സമർപ്പിച്ച ഹർജിയിൽ ആണ് ഇഡി സത്യവാങ്മൂലം നൽകിയത്. കേസിൽ 54 പ്രതികളുടെ 108 കോടിയുടെ ബാങ്ക് അക്കൗണ്ടും സ്വത്തുക്കളും ആണ്  ഇഡി ഇതുവരെ കണ്ടുകിട്ടിയിട്ടുള്ളത്. ഈ നടപടി അഡ്ജ്യൂക്കേറ്റിംഗ് അതോറിറ്റിയും അംഗീകരിച്ചിരുന്നു

Related posts

പരസ്യ കമ്പനിയുടെ അക്കൗണ്ടില്‍നിന്ന് 1.38 കോടി രൂപ തട്ടിയെടുത്ത കേസില്‍ ഫിനാന്‍സ് മാനേജര്‍ അറസ്റ്റില്‍.

murali

സഹറയും, സയ്യാനും സമ്പാദ്യ കുടുക്ക മുസ്ലിം ലീഗിന്റെ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് നൽകി.

murali

ഇരിങ്ങാലക്കുട കൂടൽമാണിക്യം തിരുവുത്സവത്തിന് കൊടിയേറി.

murali
error: Content is protected !!