September 19, 2024
NCT
KeralaNewsThrissur News

പഴുവിൽ വിശുദ്ധ അന്തോണീസിന്റെ തീർത്ഥകേന്ദ്രത്തിലെ ഊട്ടുതിരുനാൾ ആഘോഷിച്ചു.

പഴുവിൽ വിശുദ്ധ അന്തോണീസിന്റെ തീർത്ഥകേന്ദ്രത്തിലെ ഊട്ട് തിരുനാൾ ഏപ്രിൽ 12, 13, 14 വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിൽ ആഘോഷിച്ചു. തിരുനാൾ ദിനമായ ഏപ്രിൽ 14 ഞായറാഴ്ച്ച രാവിലെ 6:30 ന് ഇടവകപള്ളിയിലും, 8 നും 10.30നും വൈകീട്ട് 4 നും തീർത്ഥ കേന്ദ്രത്തിലും വിശുദ്ധ കുർബാന ഉണ്ടായിരിന്നു.

രാവിലെ 10:30 ന് നടന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനക്ക് പറപ്പൂർ ഫോറോന വികാരി വെരി. റവ. ഫാ. സെബി പുത്തൂർ  മുഖ്യ കാർമികനായി. നെഹ്റു നഗർ ക്രിസ്തുരാജ് ഭവൻ സുപ്പീരിയർ റവ. ഫാ. ലിജോ ഐക്കരത്താഴെ തിരുനാൾ സന്ദേശം നൽകി. അടിമ സമർപ്പണം കാലത്ത് 10 മണിക്ക് നടന്നു. രാവിലെ 8 മണിയുടെ വിശുദ്ധ കുർബാനക്ക് ശേഷം ഉച്ചക്ക് 2 വരെ നേർച്ച ഊട്ട് ഉണ്ടായിരിന്നു.

വൈകീട്ട് 4 ന് നടന്ന വിശുദ്ധ കുർബ്ബാനക്ക് ചിറക്കേക്കോട് വികാരി, റവ. ഫാ. ഡോ. വർഗ്ഗീസ് ഊക്കൻ കർമികത്വം വഹിച്ചു. വൈകിട്ട് 4 മണിയുടെ വിശുദ്ധ കുർബാനക്ക് ശേഷം പ്രദക്ഷിണം  തീർത്ഥകേന്ദ്രത്തിൽനിന്ന് ആരംഭിച്ച് ഇടവകപള്ളിയിൽ സമാപിച്ചു. പ്രദക്ഷിണത്തിന് ശേഷം വർണ്ണമഴയും, ബാന്റ് വാദ്യവും ഉണ്ടായിരുന്നു.

ഫൊറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെൻ്റ് ചെറുവത്തൂർ, അസിസ്റ്റൻ്റ് വികാരി ഫാ. ഫ്രാൻസിസ് കല്ലുംപുറത്ത്, ട്രസ്റ്റിമാരായ റാഫി ആലപ്പാട്ട്, ജെയിംസ് ചാലിശ്ശേരി, സോബി കുറ്റിക്കാട്ട്, ഡിനോ ദേവസ്സി, തിരുനാൾ ജനറൽ കൺവീനർ ജോയ് ചാലിശ്ശേരി, വിവിധ കമ്മറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

തിരുനാളിനോടനുബന്ധിച്ച് കാരുണ്യഭവനം എന്ന പദ്ധതി പ്രകാരം പാവപ്പെട്ട ഒരു കുടുംബത്തിന് വീട് നിർമ്മിച്ച് കൊടുക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. ചൊവ്വാഴ്ച്ച ആചരണം ഫെബ്രുവരി 6 നും, നവനാൾ തിരുകർമ്മങ്ങൾ ഏപ്രിൽ 5 നും ആരംഭിച്ചു. തിരുനാൾ  കൊടിയേറ്റം ഏപ്രിൽ 7 ന് തൃശ്ശൂർ അതിരൂപത സഹായമെത്രാൻ, അഭിവന്ദ്യ മാർ ടോണി നീലങ്കാവിൽ പിതാവ് നിർവഹിച്ചു.

ദീപാലങ്കാരം സ്വിച്ച് ഓൺ കർമ്മം ഏപ്രിൽ 11 നും, കൂട് തുറക്കൽ ശുശ്രൂഷ ഏപ്രിൽ 13 നും  നടന്നു. കുടുംബ കൂട്ടായ്മകളിൽ നിന്നുള്ള വള എഴുന്നള്ളിപ്പുകൾ ഏപ്രിൽ 12, 13 ദിവസങ്ങളിൽ വൈകീട്ട് തീർത്ഥകേന്ദ്രത്തിൽ സമാപിച്ചു. ഏട്ടാമിടം ഏപ്രിൽ 21 ഞായറാഴ്ച്ചയാണ് ആഘോഷിക്കുന്നത്.

Related posts

സംസ്ഥാന ശിശു വനിതാക്ഷേമ – ഐസിഡിഎസ് അവാർഡുകൾ പ്രഖ്യാപിച്ചു. സംസ്ഥാന മികവിൽ അരിമ്പൂരിലെ അങ്കണവാടികൾ.

murali

പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം; എൽഡിഎഫ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാറിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

murali

നിക്ഷേപകർക്ക് ആശ്വാസം; കരുവന്നൂർ ബാങ്കിൽ തട്ടിപ്പിനിരയായവർക്ക് പണം ലഭിക്കാൻ വഴിയൊരുങ്ങുന്നു.

murali
error: Content is protected !!