September 20, 2024
NCT
KeralaNewsThrissur News

ഒന്നിച്ച് തൂങ്ങി മരിക്കാൻ തീരുമാനം; ഭാര്യക്ക് കുരുക്കിട്ട് കൊടുത്ത് ഭർത്താവ് പിന്മാറി.

പത്തനംതിട്ട : ഒന്നിച്ച് തൂങ്ങി മരിക്കാൻ തീരുമാനം; ഭാര്യക്ക് കുരുക്കിട്ട് കൊടുത്ത് ഭർത്താവ് പിന്മാറി. യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ കെട്ടിത്തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ വെച്ചൂച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂച്ചിറ കൊല്ലമുള സന്തോഷ് കവലയിൽ കാവുങ്കൽ സുനിൽകുമാറിന്റെ ഭാര്യ സൗമ്യയാണ് (35) മരിച്ചത്.

കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങൾ കാരണമാണ് ഇരുവരും ജീവനൊടുക്കാൻ തീരുമാനിച്ചത്. എന്നാൽ, ഫാനിൽ കയർ കെട്ടി, തൂങ്ങിമരിക്കാൻ സൗമ്യക്ക് സൗകര്യം ഒരുക്കിയിട്ട് സുനിൽ പിന്മാറുകയായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു.

Related posts

ക്ഷേത്ര ബന്ധു പുരസ്കാര വിതരണം നടത്തി.

murali

അര്‍ജ്ജുന്‍ പാണ്ഡ്യന്‍ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍.

murali

ചൊവ്വന്നൂരിൽ നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് 18 വയസ്സുകാരന് ദാരുണാന്ത്യം.

murali
error: Content is protected !!