September 19, 2024
NCT
KeralaNewsThrissur News

ഇത്തവണത്തെത് സാധാരണ ഒരു തിരഞ്ഞെടുപ്പ് അല്ലെന്നും, രാജ്യത്തിന്റെ ആത്മാവിനെ വീണ്ടെടുക്കാനുള്ള പോരാട്ടമാണിതെന്നും പ്രിയങ്ക.

കൊടുങ്ങല്ലൂർ : ആസന്നമായ തെരഞ്ഞെടുപ്പിൽ രാജ്യത്തിനു വേണ്ടി വോട്ട് ചെയ്യണമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. ചാലക്കുടി ലോകസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി എറിയാട് നടന്ന പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു പ്രിയങ്ക.

പ്രധാനമന്ത്രിയുടെ ഇഷ്ടാടാനുസരണം സംസ്ഥാന സർക്കാരുകളെ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്. ഇത്തവണത്തെത് വെറും ഒരു തിരഞ്ഞെടുപ്പ് അല്ലെന്നും രാജ്യത്തിന്റെ ആത്മാവിനെ വീണ്ടെടുക്കാനുള്ള പോരാട്ടമാണിതെന്നും പ്രിയങ്ക പറഞ്ഞു.

യുഡിഎഫ് ചാലക്കുടി പാർലമെന്റ് കമ്മിറ്റി ചെയർമാൻ പി.ജെ. ജോയ് അധ്യക്ഷനായി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.എം. ഹസൻ, ടി.എൻ. പ്രതാപൻ എം.പി, പി.കെ. ഫിറോസ്, ജോസ് വള്ളൂർ, സി.എ. മുഹമ്മദ് റഷീദ്, സനീഷ് കുമാർജോസഫ്, അൻവർ സാദത്ത്, റോജി.എം.ജോൺ, എൽദോസ് കുന്നപ്പിള്ളി,

ഷിബു മീരാൻ, മുജീബ് റഹ്മാൻ, എസ്.എ. സിദ്ധിഖ്, സി.എസ്. രവീന്ദ്രൻ, ടി.എം. നാസർ, പി.എം.എ ജബ്ബാർ, അഡ്വ.പി.എച്ച്. മഹേഷ്, കെ.എഫ്. ഡൊമിനിക്ക്, സി.സി. ബാബുരാജ്, സുനിൽ പി. മേനോൻ, പി.ബി. മൊയ്തു, പി.കെ. മുഹമ്മദ്, കെ.എം. ഷാനിർ എന്നിവർ സംസാരിച്ചു.

Related posts

അരിമ്പൂർ എറവ് കപ്പൽ പള്ളിയിൽ ഊട്ടുതിരുനാളിന് കൊടിയേറി.

murali

കൊടുങ്ങലൂരിൽ ബേക്കറി ജീവനക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു.

murali

സ്വകാര്യ ബസ്സിടിച്ച് വയോധികൻ മരിച്ചു.

murali
error: Content is protected !!