NCT
KeralaNewsThrissur News

ചരിത്രപ്രസിദ്ധമായ തൃശ്ശൂർ പൂരത്തിന്റെ ശോഭ കെടുത്തിയതാര്. പൊലീസ് നടപടിക്കെതിരെ കടുത്ത പ്രതിഷേധം.

തൃശ്ശൂര്‍ : കേട്ടകേൾവിയില്ലാത്ത പ്രതിസന്ധിക്കാണ് ഇത്തവണ പൂരനഗരി സാക്ഷ്യം വഹിച്ചത്. പൂര പറമ്പിൽ പൊലീസ് രാജെന്നായിരുന്നു ദേശക്കാരുടെ പരാതി. വെടിക്കെട്ട് വൈകിയതിനെ തുടർന്ന് സ്വരാജ് റൗണ്ടിൽ നൂറ് കണക്കിന് ആളുകളാണ് കാത്തിരുന്നത്.

പോലീസ് നിയന്ത്രണം അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു തിരുവമ്പാടി ദേവസ്വത്തിന്റെ നിലപാട്.  പൊലീസ് നടപടി പതിവില്ലാത്തതെന്ന് തിരുവമ്പാടി പറഞ്ഞു.  പാറമേക്കാവിൻറെ എഴുന്നള്ളിപ്പ് പോലീസ് വടം കെട്ടി കൊണ്ട് പോകുന്ന കാഴ്ച്ച കണ്ടാൽത്തന്നെയറിയാം ഈ വർഷത്തെ തൃശ്ശൂർ പൂരത്തിന്റെ ഭംഗി.  പൂരത്തിന്റെ മൊത്തം സൗന്ദര്യത്തെയാണ് ഇത്തരം പ്രവർത്തിയിലൂടെ ചോര്‍ത്തിക്കളഞ്ഞത്.

 

Related posts

ദേശീയപാത നിർമാണ സ്ഥലത്തുനിന്ന്‌ ഇരുമ്പുസാധനങ്ങൾ മോഷ്ടിച്ചയാൾ പിടിയിൽ.

murali

പ്രശസ്ത സംവിധായകനും ഛായാ​ഗ്രാഹകനുമായ സംഗീത് ശിവൻ അന്തരിച്ചു.

murali

കൊടുങ്ങല്ലൂരിൽ വൻ കഞ്ചാവ് വേട്ട; 130 കിലോ കഞ്ചാവുമായി അന്തിക്കാട് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു.

murali
error: Content is protected !!