September 19, 2024
NCT
KeralaNewsThrissur News

ചാവക്കാട് പാലയൂരിൽ വീട് കുത്തിത്തുറന്ന് സ്വർണാഭരണം കവർന്നു.

ചാവക്കാട് : തെക്കൻ പാലയൂരിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് സ്വർണാഭരണം കവർന്നു. കറുപ്പംവീട്ടിൽ പരേതനായ മുഹമ്മദുണ്ണിയുടെ ഭാര്യ ഖൈറുന്നീസയുടെ വീട്ടിലാണ് കവർച്ച. രണ്ടര പവന്റെ വളയും കമ്മലുകളും മോതിരവുമാണ് മോഷണം പോയത്. അലമാരയിലെ വസ്ത്രങ്ങളും മറ്റും വലിച്ചു വാരിയിട്ട നിലയിലായിരുന്നു. മോഷ്ടാവ് വീടിനകത്ത് മുളകുപൊടി വിതറിയിട്ടാണ് പോയിട്ടുള്ളത്.

റംസാൻ ആഘോഷത്തിന്റെ ഭാഗമായി വീട്ടുകാർ 12-ന് വീട് പൂട്ടി ബന്ധുവീട്ടിൽ പോയതായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ പിൻവശത്തെ വാതിലിന്റെ പൂട്ട് തകർത്ത് മോഷണം നടത്തിയ വിവരം അറിയുന്നത്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു.

Related posts

ലോക്‌സഭാ തിരഞ്ഞെടുപ്പ്; മുന്നൊരുക്കങ്ങള്‍ വിലയിരുത്തി.

murali

താന്ന്യം ഗ്രാമപഞ്ചായത്തിലെ മഴക്കാലപൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായുള്ള പഞ്ചായത്ത് തല ശുചിത്വയഞ്ജത്തിൻ്റെ ഉത്ഘാടനം നടന്നു.

murali

കടവല്ലൂർ പാടത്തും, തോട്ടിലും കക്കൂസ് മാലിന്യം തള്ളുന്നത് തുടരുന്നു. കലക്ടർക്ക് പരാതി നൽകിയിട്ടും പരിഹാരമായില്ല.

murali
error: Content is protected !!