September 19, 2024
NCT
KeralaNewsThrissur News

ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിനു വേണ്ടി ഗോൾഡ് മെഡൽ നേടിയ നിരഞ്ജൻ കെ.ബിക്ക് അനുമോദനം.

താന്ന്യം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ജു – ജീറ്റ്സു ആയോധന കലയിൽ 13 – വയസിനു താഴെയുളളവർക്കായി ലഖ്നൗവിൽ നടത്തിയ ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിനു വേണ്ടി ഗോൾഡ് മെഡൽ നേടിയ നിരഞ്ജൻ കെ.ബിക്ക് വസതിയിലെത്തി അനുമോദനം നൽകി. മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ സി.ടി. ജോസ് അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.കെ. ചന്ദ്രൻ മൊമന്റോ നൽകി ഉദ്ഘാടനം ചെയ്തു .

മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ വി.കെ. പ്രദീപ് ഷാൾ അണിയിച്ചു . കോൺഗ്രസ്സ് നേതാക്കളായ ആന്റോ തൊറയൻ , സജീവൻ എം.ബി,രാമൻ നമ്പൂതിരി , നിസാർ കുമ്മം കണ്ടത്ത് എന്നിവർ പ്രസംഗിച്ചു . പ്രമോദ് കണിമംഗലത്ത് , ഹരിദാസ് ചെമ്മാപ്പിള്ളി ,പോൾ പുലിക്കോട്ടിൽ , ഷംസുദീൻ ചെമ്മാപ്പിള്ളി എന്നിവർ നേതൃത്വം നൽകി. കേരളത്തിലും നിരവധി പുരസ്ക്കാരങ്ങൾ നേടിയ വിദ്യാർത്ഥിയായ ചെണ്ടമേളത്തിലും അരങ്ങേറ്റം നടത്തിയുണ്ട്. കുറുപ്പത്ത് ബിനോയ് – സൗമ്യ ദമ്പതികളുടെ മകനാണ്

Related posts

നാലര പതിറ്റാണ്ടുകാലം പൂരനഗരിയെ മേളലയത്തിലാറാടിച്ച കേളത്ത് അരവിന്ദാക്ഷ മാരാർ അന്തരിച്ചു.

murali

വിദ്യാലയത്തിന് ശലഭോദ്യാനമൊരുക്കി റിട്ടയർ അധ്യാപകർ.

murali

കുന്നംകുളംത്ത് രോഗിയുമായി പോയിരുന്ന ആംബുലൻസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് രോഗി മരിച്ചു.

murali
error: Content is protected !!