NCT
KeralaNewsThrissur News

ആലപ്പുഴയിൽ 60 വയസുകാരിയെ സഹോദരൻ കൊലപ്പെടുത്തി വീട്ടിനുള്ളിൽ കുഴിച്ചുമൂടിയെന്ന് സംശയം. 

ആലപ്പുഴയിൽ 60 വയസുകാരിയെ സഹോദരൻ കൊലപ്പെടുത്തി വീട്ടിനുള്ളിൽ കുഴിച്ചുമൂടിയെന്ന് സംശയം.  പൂങ്കാവ് വടക്കൻ പറമ്പിൽ റോസമ്മയെ (61) ബുധനാഴ്ച മുതലാണ് കാണാതായത്. കൊല്ലപ്പെട്ട റോസമ്മയുടെ സഹോദരൻ ബെന്നിയാണ് പ്രതി. ചുറ്റിക കൊണ്ട് തലക്കടിച്ച് ബെന്നി റോസമ്മയെ കൊലപ്പെടുത്തുകയായിരുന്നു.

റോസമ്മ രണ്ടാം വിവാഹം ചെയ്യാൻ തീരുമാനിച്ചതിൽ എതിർപ്പാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്നാണ് ഏറ്റവും പുതിയ വെളിപ്പെടുത്തൽ. ഏപ്രിൽ 17 നു രാത്രിയാണ് കൊലപാതകം നടന്നത്.

തർക്കത്തിനിടയിൽ റോസമ്മയെ അബദ്ധത്തിൽ കൊലപ്പെടുത്തിയെന്നു സഹോദരൻ ബെന്നി (63) വെളിപ്പെടുത്തിയതായി വിവരം. ഇക്കാര്യം ബെന്നി അയൽവാസിയായ പൊതുപ്രവർത്തകയോടു പറഞ്ഞിരുന്നു. അവരുടെ നിർദേശപ്രകാരം പൊലീസ് സ്റ്റേഷനിലെത്തി വിവരം പറയുകയായിരുന്നു.

വീടിനകത്ത് കുഴിച്ചു പരിശോധിക്കുന്നതിനായി പൊലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സംഭവത്തിൽ സഹോദരൻ ബെന്നിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Related posts

ഓണത്തിന് വേറിട്ട സമ്മാനവുമായി നാട്ടികയിലെ ഓട്ടോ ഡ്രൈവർ സന്തോഷ് കാള ക്കൊടുവത്ത്.

murali

കളിച്ചുകൊണ്ടിരിക്കെ മതിൽ ഇടിഞ്ഞുവീണ് ഏഴുവയസ്സുകാരി മരിച്ചു.

murali

ട്രെയിൻ തട്ടി പരിക്കേറ്റ കാട്ടാന ചരിഞ്ഞു.

murali
error: Content is protected !!