NCT
KeralaNewsThrissur News

യു ഡി എഫ് ന്റെ പ്രചാരണ ബോർഡുകളും കൊടി തോരണങ്ങളും നശിപ്പിച്ചതായി പരാതി.

തൃപ്രയാർ : തൃശ്ശൂർ പാർലമെന്റ് ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കെ മുരളീധരന്റെ പ്രചരണ ബോർഡുകളും കൊടി തോരണങ്ങളും നാട്ടികയിൽ വിവിധ ഇടങ്ങളിൽ വ്യാപകമായി നശിപ്പിച്ചതായി പരാതി.

സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിൽ വെച്ചിട്ടുള്ള ബോർഡുകളാണ് നശിപ്പിച്ചിട്ടുള്ളത്. തൃപ്രയാർ പോളി ജംഗ്ഷനിൽ നിന്നും വടക്കോട്ടും, നാട്ടിക ബീച്ച് മേഖലയിലും,എസ് എൻ കോളേജ് പരിസരങ്ങളിലുമായിട്ടാണ് ബോർഡുകളും കൊടിടിത്തോടങ്ങളും വ്യാപകമായി നശിപ്പിച്ചതായി കാണുന്നത്.

രാത്രികാലങ്ങളിലാണ് സാമൂഹ്യദ്രോഹികൾ നശിപ്പിക്കുന്നത്. ഇതേതുടർന്ന് വലപ്പാട് പോലീസിലും, തെരഞ്ഞെടുപ്പ് അധികാരികൾക്കും ഐക്യ ജനാധിപത്യമുന്നണി പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ പി എം സിദ്ദിഖ് പരാതി നൽകി.

Related posts

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീടുകയറി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം; താന്ന്യം സ്വദേശിയെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

murali

താന്ന്യം പഞ്ചായത്ത് ശ്‌മശാനത്തിൽ തീപിടുത്തം; പ്രതിഷേധവുമായി കോൺഗ്രസ്സ്

murali

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും ടി. ടി. ഇ. യെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവം; കൊലക്കുറ്റം ചുമത്തി.

murali
error: Content is protected !!