September 19, 2024
NCT
KeralaNewsThrissur News

വീട്ടമ്മയുടെ കഴുത്തില്‍നിന്ന് സ്വര്‍ണമാല പൊട്ടിച്ചെടുത്ത കേസില്‍ റെയില്‍വേ ജീവനക്കാരനുള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍.

ഒറ്റപ്പാലം : വീട്ടമ്മയുടെ കഴുത്തില്‍നിന്ന് സ്വര്‍ണമാല പൊട്ടിച്ചെടുത്ത കേസില്‍ റെയില്‍വേ ജീവനക്കാരനുള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍. റെയില്‍വേ ജീവനക്കാരനായ കയറംപാറ ആലിക്കല്‍ വീട്ടില്‍ അശോക് കുമാര്‍ (40), മീറ്റ്ന എസ്.ആര്‍.കെ. നഗര്‍ ചമ്പക്കര വീട്ടില്‍ പ്രശാന്ത്(40) എന്നിവരെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്.

ലക്കിടി മുളഞ്ഞൂരില്‍ മന്ദത്ത്കാവ്പറമ്പില്‍ രമ(39)യുടെ കഴുത്തില്‍ നിന്ന് രണ്ടേക്കാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല പൊട്ടിച്ചെടുത്ത കേസിലാണ് അറസ്റ്റ്. ഏപ്രില്‍ 18-ന് ഉച്ചക്ക് 12 മണിയോടെയാണ് കേസിനാസ്പദമായ സംഭവം.

വീടിന് സമീപം കൃഷിയിടത്തിലേക്ക് നടന്നുപോവുകയായിരുന്നു രമയോട് സ്‌കൂട്ടറിലെത്തിയ അശോക് കുമാറും പ്രശാന്തും വഴി ചോദിക്കാനെന്ന വ്യാജേന അടുത്തെത്തുകയായിരുന്നു. തുടർന്ന് പിന്നിലിരുന്നയാള്‍ മാലപൊട്ടിക്കുകയും വേഗത്തില്‍ സ്‌കൂട്ടറില്‍ രക്ഷപ്പെടുകയുമായിരുന്നു.

Related posts

വിവാഹ ബന്ധത്തിൽ നിന്നും പിന്മാറാനുള്ള സമ്മർദ്ദവും ഭീഷണിയും മൂലം പുതുക്കാട് ദളിത് യുവതി ജീവനൊടുക്കിയതായി പരാതി.

murali

തളിക്കുളത്ത് നിർമ്മാണത്തിൽ ഇരിക്കുന്ന വീട്ടിൽ നിന്നും ഇലക്ട്രിക്കൽ ഉപകരണങ്ങൾ മോഷ്ടിച്ച യുവാക്കൾ അറസ്റ്റിൽ.

murali

മനുഷ്യാവകാശ സംരക്ഷണ ഫോറം(HRPF) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ശില്‌പശാല സംഘടിപ്പിച്ചു.

murali
error: Content is protected !!