September 19, 2024
NCT
KeralaNewsThrissur News

തിരുവില്വാമലയില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും പണവും മോഷണം പോയതായി പരാതി.

തിരുവില്വാമലയില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന പത്തു പവനോളം സ്വര്‍ണ്ണവും പണവും മോഷണം പോയതായി പരാതി. തിരുവില്വാമല എരവത്തൊടിയില്‍ വടക്കേവീട്ടില്‍ രമണിയുടെ വീട്ടിലെ അലമാരയില്‍ നിന്നുമാണ് സ്വര്‍ണ്ണവും പണവും നഷ്ടപ്പെട്ടത്.

തിങ്കളാഴ്ച രാത്രിയാണ് സ്വര്‍ണവും പണവും നഷ്ടപ്പെട്ട വിവരം വീട്ടുകാര്‍ അറിയുന്നത്. മാല, വള, നെക്കലേസ് തുടങ്ങി 9.5 പവന്‍ തൂക്കം വരുന്ന സ്വര്‍ണം നഷ്ടമായിട്ടുണ്ട്. വാതിലോ അലമാരയോ കുത്തി തുറക്കാത്തതിനാല്‍ പകല്‍സമയത്താണ് മോഷണം നടന്നതെന്നാണ് പോലീസിന്റെ നിഗമനം.

രമണിയുടെയും മകളുടെയും അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. ഇതേ അലമാരയില്‍ തന്നെ സ്വര്‍ണം സൂക്ഷിച്ചിരുന്ന കവറിലുണ്ടായിരുന്ന അഞ്ച് പവനോളം സ്വര്‍ണ്ണം നഷ്ടപ്പെട്ടിട്ടില്ല. പഴയന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related posts

ഒഴിഞ്ഞുകിടക്കുന്ന പറമ്പിൽ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചു. 25,000 രൂപ പിഴ ഈടാക്കി

murali

ലൂസി ജോസ് നിര്യാതയായി.

murali

പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്താൻ ജനകീയ സഹകരണം ആവശ്യം – സി സി മുകുന്ദൻ എംഎൽഎ.

murali
error: Content is protected !!