September 19, 2024
NCT
KeralaNewsThrissur News

വളർത്തുമീൻ മോഷ്ടിച്ചെന്നാരോപണം; വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ.

പാലക്കാട് : വിദ്യാർഥി ആത്മഹത്യചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ചാത്തനൂർ ജി.എച്ച്.എസ്.എസിലെ ഏഴാം ക്ലാസ് വിദ്യാർഥി വാവനൂർ കട്ടിൽമാടത്തെ മുല്ലക്കൽവീട്ടിൽ സൂര്യനാരായണൻ (12) ആത്മഹത്യചെയ്ത സംഭവത്തിൽ പ്രദേശവാസി വാക്കേല വളപ്പിൽ മണികണ്ഠനെയാണ്‌ (38) ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.

വീട്ടിൽനിന്ന് വളർത്തുമീൻ മോഷ്ടിച്ചെന്നാരോപിച്ച് മണികണ്ഠൻ ഭീഷണിപ്പെടുത്തിയതിനാലാണ് മകൻ ആത്മഹത്യചെയ്തതെന്ന് സൂര്യനാരായണന്റെ അമ്മയും, സഹോദരനും ആരോപിച്ചിരുന്നു. മണികണ്ഠൻ വീട്ടിലെത്തി ഫോട്ടോ പകർത്തുകയുണ്ടായെന്നും നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയെന്നും ഇവർ പോലീസിനോട് പറഞ്ഞു.

Related posts

തേങ്ങയെടുക്കാന്‍ തോട്ടിലിറങ്ങിയ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

murali

പോലീസ് സ്റ്റേഷന് ബോംബ് വെക്കുമെന്ന് ഭീഷണി; ഗുണ്ടാ തലവൻ തീക്കാറ്റ് സാജനായി വ്യാപക തെരച്ചിൽ.

murali

തളിക്കുളത്ത് വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

murali
error: Content is protected !!