September 19, 2024
NCT
KeralaNewsThrissur News

ലോക്സഭാ തിരഞ്ഞെടുപ്പ്; തൃശൂര്‍ ജില്ലയില്‍ വിന്യസിക്കുന്നത് 5000 ലധികം പൊലീസുകാര്‍.

തൃശൂര്‍ ജില്ലയില്‍ സുരക്ഷിതമായ പോളിങ് ഉറപ്പ് വരുത്തുന്നതിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുങ്ങി. തിരഞ്ഞെടുപ്പ് ജോലിക്കായി ജില്ലയില്‍ 5000 ലധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിക്കുന്നത്. തൃശൂര്‍ സിറ്റി ഏകദേശം 3000, റൂറല്‍ 2445 ജീവനക്കാരെയുമാണ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്.

തൃശൂര്‍ സിറ്റി പരിധിയില്‍ തൃശൂര്‍, ഗുരുവായൂര്‍, ഒല്ലൂര്‍, കുന്നംകുളം, വടക്കാഞ്ചേരി, ചാവക്കാട് എന്നിങ്ങനെ ആറു ഇലക്ഷന്‍ സബ് ഡിവിഷനായി തിരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്, എട്ട് ഡി.വൈ.എസ്.പി, 27 സി.ഐ, 200 എസ്.ഐ, 1500 സി.പി.ഒ/ എസ്.സി.പി.ഒ എന്നിവരെ കൂടാതെ 1137 സ്‌പെഷ്യല്‍ പോലീസ് ഉദ്യോഗസ്ഥരെയും (എസ്.പി.ഒ) നിയമിച്ചിട്ടുണ്ട്. സി.എ.പി.എഫ് 72 പേരും ഫോറസ്റ്റ്, എം.വി.ഡി വകുപ്പില്‍ നിന്നും 27 പേരും ഉള്‍പ്പെടുന്നു.

തൃശൂര്‍ റൂറല്‍ പരിധിയില്‍ നാല് ഇലക്ഷന്‍ സബ് ഡിവിഷനാണുള്ളത്- ഇരിങ്ങാലക്കുട, കൊടുങ്ങലൂര്‍, ചാലക്കുടി, പുതുക്കാട്. അഞ്ച് ഡി.വൈ.എസ്.പി, 21 സി.ഐ, 192 എസ്.ഐ, 1036 സി.പി.ഒ/ എസ്.സി.പി.ഒ, 1097 സ്‌പെഷ്യല്‍ പോലീസ് ഉദ്യോഗസ്ഥര്‍, 116 സി.എ.പി.എഫ്, 113 റിക്രൂട്ട് ട്രെയ്‌നി, ഫോറസ്റ്റ്, എക്‌സൈസ് വകുപ്പില്‍ നിന്നുള്ള 63 പേരെയും നിയോഗിച്ചിട്ടുണ്ട്.

ജില്ലയില്‍ പ്രശ്‌നസാധ്യതാ ബൂത്തുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് നാല് സി.എ.പി.എഫ് ഉദ്യോഗസ്ഥരെ വിന്യസിക്കും. മറ്റു ബൂത്തുകളില്‍ ഒരു പൊലീസ്, ഒരു സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ എന്നിവരുടെ സേവനം ഉണ്ടാകും. ഇതിന് പുറമെ ജില്ലാ പൊലീസ് മേധാവി, ഡി.ജി.പി, ഡി.ഐ.ജി എന്നിവരുടെ സ്‌ട്രൈക്കിങ് ഫോഴ്‌സും പോളിങ് ദിവസം ജില്ലയില്‍ നിരീക്ഷണത്തിനുണ്ടാകും.

കൂടാതെ, ബൂത്തുകളുടെ എണ്ണം തിരിച്ച് ഗ്രൂപ്പ് പട്രോളിങ്, ക്രമസമാധാന പട്രോളിങ്, ക്വിക്ക് റിയാക്ഷന്‍ പട്രോളിങും നടത്തും. എന്‍.സി.സി കേഡറ്റ്‌സ്, എന്‍.എസ്.എസ് വൊളന്റിയര്‍മാര്‍, എസ്.പി.സി കേഡറ്റ്‌സ് എന്നിവരെയാണ് സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായി നിയോഗിച്ചിട്ടുള്ളത്.

വോട്ടെണ്ണല്‍ കേന്ദ്രമായ തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജില്‍ സ്‌ട്രോങ്ങ് റൂം സുരക്ഷയ്ക്കായി 24 സി.എ.പി.എഫ് ഉദ്യോഗസ്ഥരെയും കോളജ് പരിസരത്തായി 144 ലോക്കല്‍ പൊലീസിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

Related posts

വലപ്പാട് ദേശീയ പാതയിൽ ആനവിഴുങ്ങിക്ക് സമീപം കാർ വീടിൻ്റെ മതിലിലിടിച്ച് രണ്ട് പേർക്ക് പരിക്ക്.

murali

അമിതവേഗതയില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ്സ് സ്‌കൂള്‍ മതില്‍ തകര്‍ത്തു.

murali

ചന്ദ്ര ടീച്ചർ നിര്യാതയായി.

murali
error: Content is protected !!