September 19, 2024
NCT
KeralaNewsThrissur News

ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് പതിനാലുകാരന് ദാരുണാന്ത്യം.

കണ്ണൂര്‍ : തലശ്ശേരിയില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് പതിനാലുകാരന്‍ മരിച്ചു. ഏഴാംക്ലാസ് വിദ്യാര്‍ഥിയായ പാറാല്‍ സ്വദേശി ശ്രീനികേതാണ് മരിച്ചത്.  ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകി ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായ നിലയില്‍ പരുക്കേറ്റ ശ്രീനികേതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ്സംഭവം.

അധ്യാപകരായമഹേഷിന്റെയും സുനിലയുടെയും മകനാണ് ശ്രീനികേത്. അധ്യാപകരില്‍ ഒരാള്‍ തെരഞ്ഞെടുപ്പ്ഡ്യൂട്ടിക്കായി പോയിരുന്നു.  മറ്റൊരാള്‍ വോട്ട്ചെയ്യാന്‍ പോയപ്പോഴുമായിരുന്നു അപകടം. സംഭവത്തില്‍ പൊലീസ് അസ്വാഭാവികമരണത്തിന് കേസ് എടുത്തിട്ടുണ്ട്.

Related posts

ഒരുമനയൂർ സ്വദേശിക്ക് കേരള വാട്ടർ അതോറിറ്റിയുടെ സമ്മാനം; കുടിവെള്ളത്തിനു ദ്വൈമാസബില്ല് 10 ലക്ഷം.

murali

എടമുട്ടം ശ്രീ പാലപ്പെട്ടി ഭഗവതി ക്ഷേത്രത്തിലെ അശ്വതി വേലാഘോഷം നാളെ.

murali

കാഞ്ഞാണിയിൽ സംസ്ഥാനപാതയിലെ കുഴിയിൽ മത്സ്യകൃഷിയിറക്കി കോൺഗ്രസ് മണലൂർ കമ്മിറ്റിയുടെ പ്രതിഷേധ സമരം.

murali
error: Content is protected !!