NCT
KeralaNewsThrissur News

കാട്ടൂരിൽ ബൈക്ക് യാത്രികർ തമ്മിൽ വാക്കു തർക്കം : കത്തിക്കുത്തിൽ നാലു പേർക്ക് പരിക്ക്.

ഇരിങ്ങാലക്കുട : കാട്ടൂരിൽ ബൈക്ക് യാത്രികർ തമ്മിലുണ്ടായ തർക്കത്തെ തുടർന്നു നടന്ന കത്തിക്കുത്തിൽ നാലു പേർക്ക് പരിക്ക്. എടമുട്ടം സ്വദേശികളായ ശ്രീരാഗ് (21), അതുൽ (23), കാരയിൽ ഷനിൽ (24), എടക്കുളം സ്വദേശി ശിവനുണ്ണി (24) എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരെ ആദ്യം ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് മൂന്നു പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൂടൽമാണിക്യം ഉത്സവത്തിന് വരുന്നതിനിടെ വാഹനം മറി കടക്കുന്നതിനെ

ചൊല്ലിയുണ്ടായ തർക്കം തെറിവിളിയിലേക്കും പിന്നീട് കത്തിക്കുത്തിലും അവസാനിക്കുകയായിരുന്നു. കാട്ടൂർ ഇല്ലിക്കാട് പള്ളിക്ക് സമീപമാണ് സംഭവം. കാട്ടൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Related posts

കൊടുങ്ങല്ലൂർ സ്വദേശി ഹജ്ജ് തീർത്ഥാടനത്തിനിടെ മക്കയിൽ മരിച്ചു.

murali

ജനങ്ങൾ ജനങ്ങൾ പ്രതീക്ഷയർപ്പിക്കുന്നത് യുഡിഎഫിൽ ആണെന്ന്‌ കെ. മുരളീധരൻ

murali

ദില്ലി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്‍രിവാളിന് ജാമ്യം.

murali
error: Content is protected !!